രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2026, 09:01 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. രാവണനെ മാത്രം വർഷംതോറും കത്തിക്കുന്നത് വിവേചനമാണെന്നും മഹാഭാരതത്തിലെ ദുര്യോധനൻ അതിലും ഗുരുതരമായ പാപങ്ങൾ ചെയ്തിട്ടും അയാളെ പ്രതീകാത്മകമായി ശിക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചാണ് ഛത്തീസ്ഗഢ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ഒരിറ്റു വ്യക്തി പരാതി നൽകിയത്. എന്നാൽ പുരാണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ കമ്മീഷന് അധികാരമില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളി.

പോലീസ് കസ്റ്റഡിയിലെ പീഡനം, പോലീസ് ക്രൂരത, സാമൂഹിക അനീതി, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സാധാരണയായി മനുഷ്യാവകാശ കമ്മീഷനുകൾ പരിഗണിക്കുന്നത്. എന്നാൽ ദസറയ്‌ക്ക് മുന്നോടിയായി ലഭിച്ച ഈ പരാതി കമ്മീഷനെ മറ്റൊരു തരത്തിലുള്ള ചോദ്യത്തിന് മുന്നിലെത്തിച്ചു: രാവണന്റെ പ്രതിരൂപം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനാകുമോ?

രാവണദഹനത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെ ചോദ്യം ചെയ്ത പരാതിക്കാരൻ, രാവണന്റെ കോലം കത്തിക്കുന്നത് അടിസ്ഥാനപരമായി വിവേചനപരമാണെന്നാണ് വാദിച്ചത്. തിന്മയെ പ്രതീകാത്മകമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെങ്കിൽ, മഹാഭാരതത്തിലെ കൗരവ രാജകുമാരനായ ദുര്യോധനനെയും സമാനമായി പരിഗണിക്കേണ്ടതല്ലേയെന്നായിരുന്നു പരാതിയിലെ പ്രധാന ചോദ്യം.

‘ദുര്യോധനനെ എന്തുകൊണ്ട് തീയിൽനിന്ന് ഒഴിവാക്കുന്നു?’

രാവണൻ ദുഷ്ടനാണെന്ന നിലപാടിലാണ് എല്ലാ വർഷവും ദസറയ്‌ക്ക് അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നതെങ്കിൽ, ദുര്യോധനനെ എന്തുകൊണ്ട് അതേ രീതിയിൽ പ്രതീകാത്മകമായി ശിക്ഷിക്കുന്നില്ലെന്നാണ് പരാതിക്കാരൻ ചോദിച്ചത്. ദുര്യോധനൻ രാവണനെക്കാൾ ഗുരുതരമായ പാപങ്ങൾ ചെയ്തിട്ടുണ്ടെന്ന വാദവും പരാതിയിൽ ഉന്നയിച്ചു.

പരാതി കേട്ട കമ്മീഷൻ ചെയർമാൻ ഗിർധാരി നായക് വിഷയത്തിൽ വ്യക്തത വരുത്തി. മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് കമ്മീഷൻ കൈകാര്യം ചെയ്യുന്നതെന്നും പുരാണങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ അതിന്റെ പരിധിയിൽ വരില്ലെന്നും പരാതിക്കാരനോട് വിശദീകരിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“ഈ വിഷയത്തിൽ ഞങ്ങൾ ആശയക്കുഴപ്പത്തിലായിരുന്നു. മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് കമ്മീഷൻ കൈകാര്യം ചെയ്യുന്നതെന്നും പുരാണവിഷയങ്ങളല്ലെന്നും ഞാൻ പരാതിക്കാരന് ഉറപ്പുനൽകി,” എന്നായിരുന്നു നായക്കിന്റെ പ്രതികരണം.

‘രാവണൻ മനുഷ്യനല്ല’; അധികാരപരിധി ചൂണ്ടിക്കാട്ടി ഹർജി തള്ളി

പരാതി തള്ളുന്നതിന് കമ്മീഷൻ മറ്റൊരു സാങ്കേതിക വശവും ചൂണ്ടിക്കാട്ടി. രാവണൻ മനുഷ്യരുടെ വിഭാഗത്തിൽപ്പെടുന്ന വ്യക്തിയല്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ പ്രതിമ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം മനുഷ്യാവകാശ കമ്മീഷന്റെ അധികാരപരിധിയിൽ വരില്ലെന്നുമായിരുന്നു വിശദീകരണം.

വിഷയത്തിൽ തുടർനടപടി വേണമെങ്കിൽ അനുയോജ്യമായ ഫോറത്തെ സമീപിക്കാമെന്ന് പരാതിക്കാരനോട് നിർദേശിക്കുകയും ചെയ്തു.

Tags: Ravana Effigy Burning ComplaintChhattisgarh Human Rights CommissionDussehra Ravana Dahan ControversyRavana Duryodhana Complaint
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യൻ കരുത്ത്; 450 നാഗാസ്ത്ര ഡ്രോണുകൾ കൂടി സൈന്യത്തിന്റെ ഭാഗമായി, പാക് അതിർത്തിയിൽ കൃത്യമായ ആക്രമണശേഷി വർധിക്കും

Latest News

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies