നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: അർബൻ നക്സൽ നേഹ ബോറയ്‌ക്ക് അമിത  പ്രാധാന്യം നൽകുന്നതിനെ  ചൊല്ലി കോൺഗ്രസിൽ അതൃപ്തി. കോൺഗ്രസ് നേതാക്കളായ രാഹുലിനും പ്രിയങ്കയ്‌ക്കുമൊപ്പം നേഹ ബോറയെ അണിനിരത്തിയതിൽ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI)യിലെ ഒരു വിഭാഗം ഉന്നത നേതൃത്വത്തോട് കടുത്ത അതൃപ്തി അറിയിച്ചിരിക്കുയാണ്.

ഒക്ടോബർ 12ന് നടന്ന പ്രതിഷേധത്തിൽ തീവ്ര ഇടത് വിദ്യർത്ഥി സംഘടനയായ ഐസയുടെ നേതാവ് ദേശീയ അധ്യക്ഷ നേഹ ബോറ ശ്രദ്ധനേടിയിരുന്നു. രാഹുലിനും പ്രിയങ്കയ്‌ക്കുമൊപ്പം മാർച്ചിൽ നടന്ന നേഹയ്‌ക്ക് പ്രതിപക്ഷ നേതാക്കൾക്കൊപ്പം വേദിയിലും ബസിലും ഇടം ലഭിച്ചതാണ് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചത്.

നേഹ ബോറയ്‌ക്ക് ലഭിച്ച ദൃശ്യപ്രാധാന്യം യുവജന നേതാക്കൾക്കിടയിലെ അസ്വസ്ഥത വർധിപ്പിച്ചെന്നാണ് റിപ്പോർട്ട്.  കോൺഗ്രസിന്റെ സ്വന്തം വിദ്യാർഥി സംഘടനയായ NSUI നിലനിൽക്കെ, മറ്റൊരു വിദ്യാർഥി സംഘടനയുടെ അധ്യക്ഷയ്‌ക്ക് ഇത്രയധികം പ്രാധാന്യം നൽകുന്നത് എന്തിനാണെന്ന ചോദ്യമാണ് ചില നേതാക്കൾ ഉയർത്തിയത്. പാർട്ടിയുടെ വിദ്യാർഥി സംഘടനയെ ചെറുതാക്കി കാണിക്കുന്നതുപോലെയായി ഈ നീക്കമെന്ന വിമർശനവും ശക്തമാണ്.

Share