മലയാള സിനിമയിലേക്കുള്ള നടി ചാര്മിളയുടെ തിരിച്ചുവരവ് ശ്രദ്ധേയമാകുന്നു. ഫില്മിവേയുടെ ബാനറില് ഒരുങ്ങുന്ന പുതിയ ചിത്രം ‘തേടലി’ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിന്ദു കെ.എസ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് പ്രവീണ് കുമാര് തിരക്കഥയൊരുക്കുമ്പോള് അഭിജിത്ത് നൂറാണിയാണ് സംവിധാനം നിര്വഹിക്കുന്നത്. ‘ധനം’, ‘കേളി’, ‘കാബൂളിവാല’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില് ഇടം നേടിയ ചാര്മിള ക്രിസ്റ്റീനയുടെ മടങ്ങിവരവ് ചിത്രത്തിന്റെ പ്രധാന ആകര്ഷണങ്ങളിലൊന്നാണ്.
അഭിനയമികവിലൂടെ ശ്രദ്ധ നേടിയ താരം ഏറെ നാളുകള്ക്കുശേഷം വീണ്ടും വെള്ളിത്തിരയിലെത്തുമ്പോള് ‘തേടല്’ സിനിമാപ്രേമികള്ക്കിടയില് ശ്രദ്ധ നേടുകയാണ്. മീര നായരും ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നു. ബിഗ് ബോസ് താരമായ രജിത് കുമാര്, പ്രേംജിത് ഉണ്ണിത്താന് എന്നിവര്ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫില്മിവേയുടെ ബാനറില് ഒരുങ്ങുന്ന ‘തേടലി’ന്റെ പ്രമേയം, മറ്റ് അണിയറവിശേഷങ്ങള്, റിലീസ് തീയതി എന്നിവ സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഫിലിംവേയുടെ അവതരണത്തില് ഒരുങ്ങുന്ന പുതിയ സിനിമയുടെ സംവിധായകന് അഭിജിത്ത് നൂറാനിയാണ്. പ്രവീണ് കുമാര് വി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന് മോഹന് നിര്വഹിക്കുന്നു. ബിന്ധു കെ.എസ്., ചാര്മിള ക്രിസ്റ്റീന, മീര നായര്, ഡോ. രജിത് കുമാര്, സുനില് വിക്രം, സാബു തിരുമല, അരവിന്ദ് അജിത് എന്നിവര് ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നു. ബെപ്സണ് നോര്ബെല് ക്രിയേറ്റീവ് ഡയറക്ടറായ ചിത്രത്തിന്റെ എഡിറ്റിങ് ശ്രീരാജ് എസ്.ആറും സംഗീതവും പശ്ചാത്തലസംഗീതവും യു.എസ്. ദീക്ഷും നിര്വഹിക്കുന്നു. ദേവിക എല്.എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടറായും ശ്രീ വസന്ത് എസ്.വി. അസോസിയേറ്റ് ഡയറക്ടറായും പ്രവര്ത്തിക്കുന്നു. അര്ജുന് സനല് കുമാര്, ജ്യോതിഷ് എ.ബി. എന്നിവര് അസിസ്റ്റന്റ് ഡയറക്ടര്മാരാണ്. അജീഷ് അശോക് അസിസ്റ്റന്റ് ക്യാമറാമാനായും അമില് കെ.പി. സ്റ്റില് ഫോട്ടോഗ്രാഫറായും പ്രവര്ത്തിക്കുന്നു. അക്ഷയ് ജെ. ആണ് ഫിനാന്സ് മാനേജര്.