കൊച്ചി: തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ച് കൈയിലെ പിസ്റ്റളിന്റെ കാഞ്ചി പരിശോധിക്കുന്ന ഷൈൻ ടോം ചാക്കോ. മലയാള സിനിമയിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡാൻസാഫ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ഷൈൻ ടോം ചാക്കോയുടെ ഈ വേറിട്ട ലുക്ക്.
പ്രമുഖ താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഈ താരങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ ഫസ്റ്റ് ലുക്ക് എത്തിയത് ചിത്രത്തിന്റെ ശ്രദ്ധ വർധിപ്പിക്കുന്ന ഘടകമാണ്.
പുത്തൻ തലമുറയുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പ്രമേയവുമായാണ് ഹരിദാസ് ‘ഡാൻസാഫ്’ ഒരുക്കുന്നത്. യുവാക്കൾക്കിടയിൽ ഏറെ സ്വീകാര്യനായ ഷൈൻ ടോം ചാക്കോയുടെ അഭിനയശൈലിയും മാനറിസങ്ങളും കഥാപാത്രത്തിന്റെ അവതരണത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
ലഹരിവിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപീകരിച്ച വിഭാഗമായ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായ യുവ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. നീതി നടപ്പാക്കുന്നതിനായി എൻകൗണ്ടർ രീതിയിലേക്ക് പോകുന്ന ഉദ്യോഗസ്ഥനായാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഈ പൊലീസ് കഥാപാത്രം പ്രേക്ഷകരിൽ ശ്രദ്ധ നേടിയേക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
എൻ.വി.പി. ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് ചിത്രം നിർമിക്കുന്നത്.
ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം), ജോയ് മാത്യു, ജാഫർ ഇടുക്കി, ജിയോ ബേബി, ശാന്തികൃഷ്ണ, സൂര്യാകൃഷ് (പൊങ്കാല ഫെയിം), ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാർവതി, പ്രശസ്ത സോഷ്യൽ മീഡിയ താരം ജീവാ ജോസഫ്, ജയേഷ് പുന്നശ്ശേരി, അങ്കിത്, അമൽ, സുൽത്താൻ, രാഹുൽ, സതീഷ് നമ്പ്യാർ, മിന്നൽ റെജി, അഫ്രിൻ കല്ലൻ, വിനോദ് ആന്റണി, ചൈത്ര പ്രവീൺ, ആതിര പട്ടേൽ, ആരതി വിശ്വനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ: ഋഷി ഹരിദാസ്, ജിതിൻ രാജ് സി
സംഗീതം: സെയ്ദ് അബ്ബാസ്
ഛായാഗ്രഹണം: എൽബൻ കൃഷ്ണ
എഡിറ്റിംഗ്: ശ്യാം ശശിധരൻ
കലാസംവിധാനം: സുജിത് രാഘവ്
മേക്കപ്പ്: ലാലു കൂട്ടാളിട
കോസ്റ്റ്യൂം ഡിസൈൻ: അഫ്രിൻ കല്ലൻ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഗിരീഷ് മാരാർ
അസോസിയേറ്റ് ഡയറക്ടർ: നവനീത് കൃഷ്ണ
സ്റ്റിൽസ്: ഷിബി ശിവദാസ്
ഡിസൈൻ: കൊളിൻസ് ലിയോഫിൽ
ഫിനാൻസ് കൺട്രോളർ: കാത്തിം ബാവ തുറക്കൽ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ഷെമീജ് കൊയിലാണ്ടി, അഫ്സൽ
പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി
കോഴിക്കോട്, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.















