പത്തനംതിട്ട: ശബരിമല തീര്ഥാടന മുന്നൊരുക്കങ്ങള് വിലയിരുത്താന് മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും നാളെ ശബരിമലയിലെത്തും. രാവിലെ 10.30ന് പമ്പയിലെ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് വിവിധ വകുപ്പുകളുടെ അവലോകന-ഏകോപന യോഗം ചേരും. വൈകിട്ട് നാലോടെ സന്നിധാനത്തെ മുന്നൊരുക്കങ്ങള് പരിശോധിക്കുന്ന മുഖ്യമന്ത്രി അഞ്ചുമണിയോടെ ക്ഷേത്രദര്ശനം നടത്തും.
തുലാമാസ പൂജകള്ക്കായി ഒക്ടോബര് 17ന് ശബരിമല നട തുറക്കും. അന്ന് പ്രത്യേക പൂജകള് ഉണ്ടായിരിക്കില്ല. ഒക്ടോബര് 18ന് ഉഷഃപൂജയ്ക്കുശേഷം ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കും. ഒക്ടോബര് 22ന് രാത്രി പത്തുമണിക്ക് പൂജകള് പൂര്ത്തിയാക്കി നട അടയ്ക്കും. തുലാമാസ പൂജകള്ക്കായി നട തുറക്കുന്ന ദിവസം ദര്ശനത്തിനായി 30,000 തീര്ഥാടകര് ഓണ്ലൈനായി ബുക്ക് ചെയ്തിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പൂജാദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് തീര്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള് വിലയിരുത്തുന്നതിനും വിവിധ വകുപ്പുകള് തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുമാണ് അവലോകന യോഗം.















