നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2026, 05:13 pm IST
Facebook
Twitter
WhatsAppTelegram

അങ്കമാലി: നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മിനി കൂപ്പര്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ച കേസില്‍ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നുമുതല്‍ നാലുവരെ പ്രതികളായ സുഹൈല്‍, നിനവ്, ജോയല്‍, അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി കോടതി തള്ളിയത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നാം പ്രതി സുഹൈല്‍ മദ്യപിച്ചിരുന്നതായും വാഹനം ഓടിക്കുമ്പോള്‍ അമിതവേഗത്തിലായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കാറിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്ക് സുഹൈല്‍ മദ്യപിച്ചിരുന്നുവെന്ന് അറിയാമായിരുന്നിട്ടും വാഹനം ഓടിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചില്ലെന്നും ആരോപിച്ചു.

ഒന്നാം പ്രതിയുടെ രക്തസാമ്പിളില്‍ 161 മില്ലിഗ്രാമും മൂത്രസാമ്പിളില്‍ 230 മില്ലിഗ്രാമും ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പരിശോധനാ ഫലം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ അറിയിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നത് മനുഷ്യജീവന് അപകടമുണ്ടാക്കുമെന്ന് പ്രതികള്‍ക്ക് അറിയാമായിരുന്നുവെന്നും അവരുടെ പ്രായം പരിഗണിക്കുന്നതിനൊപ്പം മരിച്ച മൂന്ന് പേരുടെയും പ്രായം കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് പ്രകാരം ചുമത്തിയ കുറ്റകരമായ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദൃക്‌സാക്ഷികളില്ലാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അപകടസമയത്ത് വാഹനത്തിന്റെ വേഗം തെളിയിക്കുന്ന രേഖകള്‍ പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മൂന്ന് പേര്‍ ഒരു സ്‌കൂട്ടറില്‍ സഞ്ചരിച്ചതില്‍ ദുരൂഹതയുണ്ടെന്നും സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഒന്നാം പ്രതിക്കെതിരെ മുന്‍പ് ചെറിയ പരാതിപോലും ഉണ്ടായിരുന്നില്ലെന്നും തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നയാളെന്ന രീതിയില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വാദിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അപകടത്തിനുശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയിട്ടില്ലെന്നും ഒന്നാം പ്രതിയുടെ കുടുംബത്തിനെതിരെ വലിയ തോതില്‍ ആക്രമണം നടക്കുന്നുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. അപകടത്തിനുശേഷം കാറിലുണ്ടായിരുന്നവര്‍ നാട്ടുകാരോട് തര്‍ക്കിച്ചതായുള്ള ദൃക്‌സാക്ഷി മൊഴികളും കേസില്‍ ചര്‍ച്ചയായിട്ടുണ്ട്. എയര്‍പോര്‍ട്ട് റോഡില്‍ വേഗത്തില്‍ വാഹനമോടിച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ പിതാവ് നോക്കിക്കൊള്ളുമെന്ന രീതിയില്‍ പ്രതി പ്രതികരിച്ചതായാണ് നേരത്തേ പുറത്തുവന്ന വിവരം. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷകള്‍ തള്ളിയത്.

Tags: Grantedmini cooper accidentBAILNedumbasery
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies