മലപ്പുറം: വിവാഹവാഗ്ദാനം നല്കി യുവതിയില് നിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസില് യുവാവ് അറസ്റ്റില്. മലപ്പുറം വടക്കേക്കര അറക്കല് വീട്ടില് മുഹമ്മദ് ഷിബിലിനെയാണ് (30) പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല് മീഡിയയിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാള് പണം തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പട്ടാമ്പി സ്വദേശിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തിലേറെ കേസുകളില് മുഹമ്മദ് ഷിബില് പ്രതിയാണെന്നും പൊലീസ് അറിയിച്ചു. സമാനമായ മറ്റൊരു കേസില് നേരത്തെ മുക്കം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തിരുന്നു.