തിരുവനന്തപുരം: പിണറായി വിജയനും കൂട്ടാളികള്‍ക്കും സുപ്രീംകോടതി പ്രത്യേക ആനുകൂല്യമൊന്നും നല്‍കിയിട്ടില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍. അഴിമതിക്കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് എഫ്‌ഐആറുകള്‍ സുപ്രീംകോടതി റദ്ദാക്കിയിട്ടില്ലെന്നും പ്രതികളുടെ ഭാഗം കൂടി കേള്‍ക്കുന്നതിനായി ഒരാഴ്ചത്തെ സമയം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്ന സുപ്രീംകോടതിയുടെ രൂക്ഷമായ ചോദ്യം കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന വാദത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ടുപോകുമെന്ന് ഉറപ്പാണ്. കുറ്റം ചെയ്തവര്‍ നിയമത്തിന് മുന്നില്‍ വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സുപ്രീംകോടതിയുടെ ഇന്നത്തെ നടപടിയില്‍ ആഘോഷിക്കാന്‍ സിപിഎമ്മിനോ ഊറിച്ചിരിക്കാന്‍ കോണ്‍ഗ്രസിനോ ഒന്നുമില്ലെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. കേസില്‍ കോടതി എഫ്‌ഐആറുകള്‍ റദ്ദാക്കിയിട്ടില്ലെന്ന കാര്യം പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.