ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗം; സ്‌ക്രാംജെറ്റ് സാങ്കേതികവിദ്യയില്‍ വന്‍ മുന്നേറ്റവുമായി ഇന്ത്യ, ഡിആര്‍ഡിഒ പരീക്ഷണം വിജയം
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗം; സ്‌ക്രാംജെറ്റ് സാങ്കേതികവിദ്യയില്‍ വന്‍ മുന്നേറ്റവുമായി ഇന്ത്യ, ഡിആര്‍ഡിഒ പരീക്ഷണം വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2026, 08:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പ്രതിരോധ സാങ്കേതികവിദ്യയില്‍ നിര്‍ണായക മുന്നേറ്റവുമായി ഇന്ത്യ. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയിലധികം വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കായുള്ള സ്‌ക്രാംജെറ്റ് എന്‍ജിന്‍ സാങ്കേതികവിദ്യയില്‍ വിജയകരമായ പരീക്ഷണം പൂര്‍ത്തിയാക്കി പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒ. ഇതോടെ അത്യാധുനിക മിസൈല്‍ സാങ്കേതികവിദ്യയുടെ വികസനത്തില്‍ ഇന്ത്യയുടെ മുന്നേറ്റം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഹൈപ്പര്‍സോണിക് വേഗതയെന്നത് ശബ്ദത്തിന്റെ വേഗതയേക്കാള്‍ അഞ്ചിരട്ടിയോ അതിലധികമോ വേഗത്തില്‍ സഞ്ചരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

മണിക്കൂറില്‍ ഏകദേശം 6,100 കിലോമീറ്ററിലധികം വേഗത കൈവരിക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. അതിവേഗത്തില്‍ സഞ്ചരിക്കുന്നതിനൊപ്പം സഞ്ചാരപാതയില്‍ മാറ്റം വരുത്താനും ശേഷിയുള്ള ഇത്തരം മിസൈലുകളെ നിലവിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയുന്നത് വലിയ വെല്ലുവിളിയാണ്. ഹൈദരാബാദിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ലബോറട്ടറിയിലാണ് (ഡിആര്‍ഡിഎല്‍) നിര്‍ണായക പരീക്ഷണം നടന്നത്. ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ഈ പരീക്ഷണം പ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ ജെറ്റ് എന്‍ജിനുകളില്‍നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനരീതിയാണ് സ്‌ക്രാംജെറ്റിനുള്ളത്.

സുപര്‍സോണിക് കംബഷന്‍ റാംജെറ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് സ്‌ക്രാംജെറ്റ്. അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് വായു സ്വീകരിച്ച് അതുപയോഗിച്ച് ഇന്ധനം കത്തിച്ചാണ് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത്. വായു ഉള്ളിലേക്ക് വലിച്ചെടുക്കാന്‍ സാധാരണ എന്‍ജിനുകളിലേതുപോലെ കറങ്ങുന്ന ഫാനുകളോ കംപ്രസ്സറുകളോ ഇതിന് ആവശ്യമില്ല. പകരം, മിസൈല്‍ അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുമ്പോള്‍ എന്‍ജിനിലേക്ക് ഇരച്ചെത്തുന്ന വായുവാണ് ഇന്ധനജ്വലനത്തിന് ഉപയോഗിക്കുന്നത്. ഇതിലൂടെ അതിവേഗത്തിലുള്ള സഞ്ചാരം സാധ്യമാക്കുന്നു. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഹൈപ്പര്‍സോണിക് ആയുധ സാങ്കേതികവിദ്യയില്‍ ഇന്ത്യയും വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. വിവിധ തരത്തിലുള്ള ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഞ്ചിരട്ടിയിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളെ കണ്ടെത്തുന്നതും അവയുടെ സഞ്ചാരപാത കൃത്യമായി പ്രവചിക്കുന്നതും പ്രതിരോധ സംവിധാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. അതിനാല്‍ സ്‌ക്രാംജെറ്റ് സാങ്കേതികവിദ്യയിലെ മുന്നേറ്റം ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍.

Tags: ATMOSPHERIC AIR BURN FUELdrdoSCRAM JET
Share
Tweet
SendShare

More News from this section

തമിഴ്നാട്ടില്‍ വാന്‍ മരത്തിലിടിച്ച് അപകടം; എട്ടുപേര്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

കോടിക്കണക്കിന് പേര്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറി; ലോകബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍; വികസന നേട്ടങ്ങള്‍ ഇകഴ്‌ത്തിക്കാട്ടുന്നു; നേട്ടങ്ങള്‍ അംഗീകരിക്കാത്ത പ്രതിപക്ഷത്തിന് പ്രധാനമന്ത്രിയുടെ വിമര്‍ശനം

ഖാട്ടു ശ്യാം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ ദുരന്തം; രാജസ്ഥാനില്‍ ഒരേ കുടുംബത്തിലെ 9 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

പ്രധാനമന്ത്രിക്കെതിരായ ‘കോംപ്രമൈസ്ഡ് പിഎം’ പരാമര്‍ശം; രാഹുലിന് മറുപടിയുമായി റിജിജു, കോണ്‍ഗ്രസിനോട് നാല് ചോദ്യങ്ങള്‍

അധികാരമേറ്റ ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനം; നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ ഡല്‍ഹിയില്‍

ബാഗ്ഡോഗ്രയിലേക്ക് നേപ്പാള്‍ വഴി സൈനിക വിമാനങ്ങള്‍? റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം

Latest News

മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി, പട്ടാഴിയില്‍ നാടിനെ നടുക്കിയ സംഭവം

കുഞ്ഞ് ജനിച്ചയുടന്‍ ഉപേക്ഷിച്ചെന്ന് സംശയം; അടിമാലിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ കടുത്ത നിയന്ത്രണം; ദര്‍ശനത്തിന് എത്തിയില്ലെങ്കില്‍ മണ്ഡലകാലത്ത് വീണ്ടും സ്ലോട്ടില്ല

ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗം; സ്‌ക്രാംജെറ്റ് സാങ്കേതികവിദ്യയില്‍ വന്‍ മുന്നേറ്റവുമായി ഇന്ത്യ, ഡിആര്‍ഡിഒ പരീക്ഷണം വിജയം

അട്ടപ്പാടിയില്‍ 53കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; തലയില്‍ പ്ലാസ്റ്റിക് കവര്‍, കൊലപാതകമെന്ന് സംശയം

പോപ്‌കോണില്‍ ഉപ്പ് കുറഞ്ഞത് ചോദ്യം ചെയ്തു; കോഴിക്കോട് ബീച്ചില്‍ തര്‍ക്കം കയ്യാങ്കളിയായി, പൊലീസുകാര്‍ക്കും മര്‍ദ്ദനം

ഫെയര്‍നെസ് ക്രീമില്‍ വിഷാംശം? മെര്‍ക്കുറി അമിതമായി കണ്ടെത്തിയെന്ന് പരാതി; പൊലീസ് കേസെടുത്തു

ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം ശക്തമാക്കി പ്രതിപക്ഷം; ലിക്കുഡുമായി നിര്‍ണായക ചര്‍ച്ചയ്‌ക്ക് ഐസന്‍കോട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies