കോഴിക്കോട്: പോപ്‌കോണില്‍ ഉപ്പ് കുറഞ്ഞെന്ന പരാതി ചോദ്യം ചെയ്തതോടെ കോഴിക്കോട് ബീച്ചില്‍ സംഘര്‍ഷം. പോപ്‌കോണ്‍ വാങ്ങാനെത്തിയവരും പെട്ടിക്കടയിലെ തൊഴിലാളികളും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ഒടുവില്‍ കയ്യാങ്കളിയിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സംഘര്‍ഷം നിയന്ത്രിക്കാനും തര്‍ക്കം പരിഹരിക്കാനുമായി എത്തിയ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. യദുവിനും വിശാഖിനും നേരെയും ആക്രമണമുണ്ടായി.
പെട്ടിക്കട തൊഴിലാളിയായ ഇര്‍ഫാനാണ് പൊലീസുകാരെ കയ്യേറ്റം ചെയ്തത്. പൊലീസുകാരുടെ കോളറില്‍ കുത്തിപ്പിടിച്ച ഇര്‍ഫാന്‍ കൈകള്‍ പിടിച്ച് തിരിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോയ ഇര്‍ഫാനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















