ലഖ്നൗ: വിവാഹമോചനം നേടിയ ശേഷം വീണ്ടും ഒന്നിക്കാൻ ജാപ്പനീസ് ദമ്പതികൾക്ക് തെരഞ്ഞെടുത്തത് ലഖ്നൗവിലെ ക്ഷേത്രം . ഗോംതി നഗറിലെ രാധാകൃഷ്ണ ക്ഷേത്രത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. നവംബർ 23ന് നടന്ന ചടങ്ങിൽ ദമ്പതികളുടെ മക്കളും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഹിരോ ചിഹാര എന്നയാളാണ് വരൻ. 2022ൽ ഇരുവരും വിവാഹമോചനം നേടിയിരുന്നു. പിന്നീട് വീണ്ടും ഒന്നിച്ച് ജീവിക്കാനും വിവാഹം കഴിക്കാനും തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽവെച്ച് മനോഹരമായൊരു വിവാഹം നടത്തണമെന്നത് ഇരുവരുടെയും ആഗ്രഹമായിരുന്നുവെന്ന് ഹിരോ ചിഹാര പറഞ്ഞു.
ഇന്ത്യയിൽ ഇത്ര മനോഹരമായൊരു വിവാഹച്ചടങ്ങ് നടത്താൻ കഴിഞ്ഞത് ഏറെ വിലപ്പെട്ട അനുഭവമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിവാഹത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടതോടെയാണ് സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു ക്ഷേത്രത്തിലെ വിവാഹച്ചടങ്ങുകൾ. വരനും വധുവും പരസ്പരം മാല ചാർത്തുകയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.