വനിതാ കളക്ടർക്ക് ടി വി കെ എം എൽ എയുടെ അശ്ളീല സന്ദേശം; ഉരുണ്ട് കളിച്ച് വിജയ് സർക്കാർ ; ‘കളക്ടർക്ക് പോലും ഈ ഗതിയെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥയെന്ത്?’; രൂക്ഷവിമർശനവുമായി ഹൈക്കോടതി
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

വനിതാ കളക്ടർക്ക് ടി വി കെ എം എൽ എയുടെ അശ്ളീല സന്ദേശം; ഉരുണ്ട് കളിച്ച് വിജയ് സർക്കാർ ; ‘കളക്ടർക്ക് പോലും ഈ ഗതിയെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥയെന്ത്?’; രൂക്ഷവിമർശനവുമായി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 12:13 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലാ കളക്ടർ ജെ.ഇ. പത്മജയും ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ എംഎൽഎ സി. അരുൾ വിഘ്‌നേഷും ഉൾപ്പെട്ട വിവാദം ഇപ്പോൾ നിർണായകമായ നിയമപോരാട്ടമായി മാറിയിരിക്കുകയാണ്. ആരോപണവിധേയമായ സന്ദേശങ്ങൾ, പരാതി സംബന്ധിച്ച സർക്കാർ വിശദീകരണം, ജസ്റ്റിസ് വിക്ടോറിയ ഗൗരിയുടെ പരസ്യ ഇടപെടൽ, കളക്ടറുടെ ഔദ്യോഗിക പരാതി, ഒടുവിൽ എഫ്‌ഐആർ. ഓരോ ഘട്ടത്തിലും പുതിയ ചോദ്യങ്ങൾ ഉയർത്തിയാണ് കേസ് മുന്നോട്ടുപോകുന്നത്.

ഒരു ജഡ്ജിയുടെ ചോദ്യം; വിവാദം ദേശീയ ശ്രദ്ധയിലേക്ക്

സംഭവത്തിന് ദേശീയതലത്തിൽ ശ്രദ്ധ ലഭിച്ചത് നവംബർ 21-നാണ്. സ്ത്രീകൾക്കെതിരായ ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടിയിൽ സംസാരിക്കവെ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി കല്ലക്കുറിച്ചി കളക്ടറുടെ അനുഭവം പരാമർശിച്ചു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കളക്ടർക്ക് എംഎൽഎ അനുചിതമായ സന്ദേശങ്ങൾ അയച്ചെന്ന ആരോപണം ഉയർന്നിട്ടുണ്ടെന്നും ഇത് ജോലിസ്ഥലത്തെ പീഡനമല്ലേയെന്നും ജസ്റ്റിസ് ഗൗരി ചോദിച്ചു. കളക്ടറുടെ ഭർത്താവ് പരാതി നൽകിയിട്ടും സംസ്ഥാന പൊലീസ് നടപടിയെടുത്തില്ലെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.

‘ഒരു ജില്ലാ കളക്ടർക്ക് പോലും ഈ ഗതിയാണെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?’ എന്ന അവരുടെ ചോദ്യം തമിഴ്‌നാട് സർക്കാരിനുനേരെ ഉയർന്ന ശക്തമായ വിമർശനമായി മാറി. ഒരു വനിതാ ജില്ലാ ഭരണാധികാരിക്ക് നേരെ ഇത്തരമൊരു ആരോപണം ഉയർന്നിട്ടും പൊലീസ് നടപടി ഉണ്ടായില്ലെന്ന വിഷയം കോടതിയുടെ പരാമർശത്തിലൂടെ പൊതുചർച്ചയിലെത്തി. ദേശീയ വനിതാ കമ്മീഷനും വിഷയത്തിൽ സ്വമേധയാ ഇടപെട്ടു.

കോടതിയിൽ സർക്കാർ പറഞ്ഞത്: പരാതി ലഭിച്ചിട്ടില്ല!

ഇതിനിടെ അഭിഭാഷക ആർ. ത്രിശൂലി സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്റെ പരിഗണനയിലെത്തി. എംഎൽഎക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്താനും ഡിജിപിക്കും കല്ലക്കുറിച്ചി ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

നവംബർ 23-ലെ വാദത്തിനിടെ കോടതിയിൽ നിർണായകമായ ഒരു വിശദീകരണമുണ്ടായി. സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടർ ജോൺ സത്യൻ അറിയിച്ചത് കളക്ടറിൽനിന്ന് പൊലീസിനോ ചീഫ് സെക്രട്ടറിക്കോ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു.

ഇതോടെ കോടതിയുടെ ശ്രദ്ധ പരാതിയുടെ നിയമപരമായ നിലയിലേക്ക് തിരിഞ്ഞു. കളക്ടർ നേരിട്ട് പരാതി നൽകിയിട്ടുണ്ടോ? ചീഫ് സെക്രട്ടറിക്ക് ഭരണപരമായ പരാതി നൽകിയിട്ടുണ്ടോ? മാധ്യമവാർത്തകളെ മാത്രം അടിസ്ഥാനമാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാനാകുമോ?

കളക്ടർ പരാതി നൽകിയിട്ടില്ലെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാനാവില്ലെന്ന നിലപാടാണ് ജസ്റ്റിസ് ലക്ഷ്മിനാരായണൻ വാക്കാൽ വ്യക്തമാക്കിയത്. കളക്ടറോടും ചീഫ് സെക്രട്ടറിയോടും നേരിട്ട് അന്വേഷിച്ച് വിവരം അറിയിക്കാൻ പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി നിർദേശിച്ചു. കേസ് അടുത്ത ദിവസത്തേക്ക് മാറ്റുകയും ചെയ്തു.

കോടതിയിലെ ചോദ്യം; പിന്നാലെ കളക്ടറുടെ പരാതി

എന്നാൽ ഈ നിയമനടപടികൾക്കിടയിൽ തന്നെ സംഭവവികാസങ്ങൾ മാറി. നവംബർ 23ന് ഉച്ചയ്‌ക്കുശേഷം കളക്ടർ ജെ.ഇ. പത്മജ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

എംഎൽഎ പൊതുപരിപാടികൾക്കിടെ തന്റെ ശരീരത്തോട് അനാവശ്യമായി അടുത്തുവരാൻ ശ്രമിച്ചെന്നും വസ്ത്രധാരണത്തെയും രൂപത്തെയും കുറിച്ച് അനുചിതമായ സന്ദേശങ്ങൾ അയച്ചെന്നുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഭവങ്ങൾ ഏകദേശം മൂന്ന് മാസം മുമ്പ് നടന്നതായും വാർത്തകൾ പറയുന്നു.

അതേസമയം, കളക്ടറുടെ ഔദ്യോഗിക വസതിയിൽ എംഎൽഎ മദ്യലഹരിയിൽ അതിക്രമിച്ചുകയറിയെന്ന ആരോപണം കളക്ടറുടെ പരാതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ചില റിപ്പോർട്ട് ചെയ്തത്. ഈ ആരോപണം നേരത്തെ ഹർജിയിലും മാധ്യമവാർത്തകളിലും ഉയർന്നിരുന്നു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തു; പക്ഷേ കോടതിയുടെ ചോദ്യങ്ങൾ അവസാനിച്ചില്ല

നവംബർ 24ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കളക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎ അരുൾ വിഘ്‌നേഷിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. പരാതിയുണ്ടോ എന്നതിനെച്ചൊല്ലി തലേദിവസം നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഇതോടെ താൽക്കാലിക വിരാമമായി.

എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതുകൊണ്ട് കോടതിയുടെ ആശങ്കകൾ അവസാനിച്ചില്ല. മറിച്ച്, സർക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്വത്തെക്കുറിച്ച് കൂടുതൽ കടുത്ത ചോദ്യങ്ങളാണ് ഉയർന്നത്.

ആരോപണവിധേയമായ അശ്ലീല സന്ദേശങ്ങളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനെക്കുറിച്ചായിരുന്നു കോടതിയുടെ അടുത്ത ചോദ്യം. സ്ത്രീയുടെ അന്തസ്സിനെ ബാധിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സർക്കാർ എന്തുകൊണ്ട് സ്വമേധയാ നടപടിയെടുക്കുന്നില്ലെന്ന് കോടതി ആരാഞ്ഞു.

‘നാശം സംഭവിച്ചുകഴിഞ്ഞു’ (Damage is done) എന്നായിരുന്നു കോടതിയുടെ വാക്കാലുള്ള വിമർശനം. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് പരോക്ഷമായി പരാതിക്കാരിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. പൊലീസിന്റെ സൈബർ വിഭാഗം ഇടപെട്ട് ആരോപണവിധേയമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ സജീവ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.

ഒരു എംഎൽഎ ഉൾപ്പെട്ട കേസായതിനാൽ അന്വേഷണം ജില്ലാ പൊലീസ് മേധാവിയുടെ തലത്തിൽ മാത്രം ഒതുങ്ങരുതെന്നും അതിനുമുകളിലുള്ള ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. വനിതാ പൊലീസ് സ്റ്റേഷനാണ് നിലവിൽ അന്വേഷണം നടത്തുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
‘ചീഫ് സെക്രട്ടറിയായാലും തൂപ്പുകാരിയായാലും സംരക്ഷണം വേണം’

കേസിൽ ഹൈക്കോടതി ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വിഷയം ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് (POSH) നിയമത്തിന്റെ നടത്തിപ്പായിരുന്നു.

സംസ്ഥാനതലത്തിൽ ഈ നിയമപ്രകാരമുള്ള ആഭ്യന്തര പരാതി സമിതി രൂപീകരിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. അത്തരമൊരു സമിതി നിലവിലില്ലെങ്കിൽ ഇതുവരെ രൂപീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ആരാഞ്ഞു.

‘അവർ ചീഫ് സെക്രട്ടറിയായാലും തൂപ്പുകാരിയായാലും താഴ്ന്ന തസ്തികയിലുള്ള ജീവനക്കാരിയായാലും ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷണം ലഭിക്കേണ്ടവരാണ്’ എന്നായിരുന്നു ജസ്റ്റിസ് ലക്ഷ്മിനാരായണന്റെ ശക്തമായ നിരീക്ഷണം.

അതേസമയം, ആരോപണങ്ങൾ തെളിഞ്ഞുവെന്ന് താൻ പറയുന്നില്ലെന്നും വിഷയം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നുമാണ് ജസ്റ്റിസ് വ്യക്തമാക്കിയത്. അന്വേഷണസംഘങ്ങളുടെ വിശദാംശങ്ങളും പോഷ് നിയമപ്രകാരമുള്ള ആഭ്യന്തര പരാതി സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളും സമർപ്പിക്കാൻ സർക്കാരിനോട് നിർദേശിച്ച കോടതി കേസ് നവംബർ 27ലേക്ക് മാറ്റി.

ആരോപണങ്ങൾ നിഷേധിച്ച് എംഎൽഎ; അന്വേഷണം നിർണായകം

തനിക്കെതിരായ ആരോപണങ്ങൾ എംഎൽഎ അരുൾ വിഘ്‌നേഷ് നിഷേധിച്ചിട്ടുണ്ട്. വ്യാജവും രാഷ്‌ട്രീയപ്രേരിതവുമായ ആരോപണങ്ങളാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സർക്കാർ ഉദ്യോഗസ്ഥരോട് തനിക്ക് എന്നും ബഹുമാനമാണെന്നും വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. മദ്യലഹരിയിൽ കളക്ടറുടെ ഔദ്യോഗിക വസതിയിൽ പ്രവേശിച്ചെന്ന ആരോപണവും അദ്ദേഹം തള്ളിയിട്ടുണ്ട്.

അതേസമയം, മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ വിഷയമെടുത്ത ദേശീയ വനിതാ കമ്മീഷൻ നിഷ്പക്ഷമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് സംരക്ഷിക്കാനും സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

നവംബർ 27: സർക്കാരിന് മുന്നിൽ ഇനി നിർണായക പരീക്ഷണം

ഒരു വനിതാ ജില്ലാ കളക്ടർക്ക് നേരെയുണ്ടായെന്നാരോപിക്കുന്ന പെരുമാറ്റം, ജസ്റ്റിസ് വിക്ടോറിയ ഗൗരിയുടെ പരസ്യമായ ഇടപെടൽ, പരാതി ലഭിച്ചിട്ടില്ലെന്ന സർക്കാരിന്റെ കോടതിയിലെ വിശദീകരണം, പിന്നാലെ കളക്ടർ നേരിട്ട് നൽകിയ പരാതി, ഒടുവിൽ എഫ്‌ഐആർ. കേസിന്റെ ഓരോ ഘട്ടവും ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്.

നവംബർ 27ന് കോടതി കാത്തിരിക്കുന്നത് കേവലം അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ടല്ല. അന്വേഷണം ആര് നടത്തുന്നു, ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കപ്പെടുന്നുണ്ടോ, ആരോപണവിധേയമായ സന്ദേശങ്ങൾ നീക്കം ചെയ്യാൻ എന്തു നടപടി സ്വീകരിച്ചു, പോഷ് നിയമപ്രകാരമുള്ള സമിതികൾ രൂപീകരിച്ചിട്ടുണ്ടോ — ഇതിനെല്ലാമുള്ള സർക്കാരിന്റെ മറുപടിയാണ്.

‘ഒരു ജില്ലാ കളക്ടർക്ക് പോലും ഈ ഗതിയെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്ത്?’ എന്ന ജസ്റ്റിസ് വിക്ടോറിയ ഗൗരിയുടെ ചോദ്യം മുതൽ ‘നാശം സംഭവിച്ചുകഴിഞ്ഞു’ എന്ന ഹൈക്കോടതിയുടെ തുടർവിമർശനം വരെ, ഈ കേസിൽ ഉയർന്ന കോടതിയുടെ നിരീക്ഷണങ്ങൾ തമിഴ്‌നാട് സർക്കാരിന് വലിയ ഉത്തരവാദിത്വമാണ് മുന്നോട്ടുവയ്‌ക്കുന്നത്.

ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷണത്തിലൂടെ തെളിയേണ്ടതുണ്ട്. എന്നാൽ അതിനുമുമ്പ്, അധികാരത്തിലിരിക്കുന്നവർക്കും സാധാരണ പൗരന്മാർക്കും ഒരുപോലെ ബാധകമായ നിയമസംരക്ഷണം ഉറപ്പാക്കാൻ ഭരണകൂടത്തിന് കഴിയുമോ എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയേണ്ടിവരും.

Tags: Madras High Court CriticismTamil Nadu Collector Harassment CaseTVK MLA Arul VigneshJustice Victoria Gowri Remarks
Share
Tweet
SendShare

More News from this section

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

തിരുപ്പറൻകുണ്ഡ്രം മലമുകളിൽ കാർത്തിക ദീപം തെളിയിക്കണം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിവാഹമോചനം നേടി, നാല് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു; ജപ്പാൻ ദമ്പതികൾക്ക് ഇന്ത്യയിൽ രണ്ടാം വിവാഹം, വേദിയായത് ലഖ്‌നൗ ക്ഷേത്രം

സുരക്ഷ പരമപ്രധാനം; ഫേസ്ബുക്കും സ്നാപ്പ് ചാറ്റും വേണ്ട; സൈനികർ ഉപയോഗിക്കാൻ പാടില്ലാത്ത 87 മൊബൈൽ ആപ്പുകളുടെ പട്ടിക പുറത്തിറക്കി

Latest News

മുത്തച്ഛന്റെ തോക്കെന്ന് മൊഴി; തൃത്താല സ്കൂൾ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരം

പാലക്കാട് സ്കൂളിൽ വെടിവെയ്പ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു; വിദ്യാർത്ഥി ആശുപത്രിയിൽ

ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന ഒരുങ്ങുന്നു; ഡൽഹിയിൽ നിന്ന് വിമാനം ഒരുക്കണമെന്ന് താരിഖ് റഹ്മാനോട് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി

ചീഞ്ഞ് പൊട്ടി പുഴുവരിച്ച മുട്ടകൾ; കോഴിക്കോട്ട് നിന്നും പിടിച്ചെടുത്തത് 16,000-ത്തിലധികം; ബേക്കറികളിലേക്ക് എത്തിച്ചിരുന്നതായി സംശയം

‘ജയിപ്പിച്ച ജനങ്ങളോടാണ് ഉത്തരവാദിത്വം, സർക്കാരിനോട് മാത്രമല്ല’; കാട്ടാന വിവാദത്തിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു

നെടുമ്പാശേരിയിൽ വൻ ആയുധവേട്ട;ദുബായിൽ നിന്ന് കടത്തിയത് 11 എയർ റൈഫിളുകൾ; രണ്ട് യാത്രക്കാർ പിടിയിൽ

മധുരയിൽ നിരോധനാജ്ഞ: കളക്ടറും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്: ഉച്ചയ്‌ക്ക് 12.30ന് നിർണായക വാദം

ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പൊലീസ് അകമ്പടിയോടെ തെളിവെടുപ്പ് നടത്താം; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies