“സ്വന്തം ആവശ്യത്തിനായി ഭേദഗതികൾ വരുത്തി, പുസ്തകങ്ങൾ വിലക്കി; ഭരണഘടനയെ വെറും പേപ്പറായി കണ്ടവർ ചരിത്രം മറന്നാണ് ഇന്ന് പ്രസംഗിക്കുന്നത്”
ന്യൂഡൽഹി: അധികാരത്തിലിരുന്നപ്പോൾ ജുഡീഷ്യറിക്കും ഭരണഘടനയ്ക്കും ഒരുവിലയും നൽകാത്ത കോൺഗ്രസാണ് ഇന്ന് ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് വാചാലരാകുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ആവശ്യമില്ലാത്ത പേപ്പർ കെട്ടുകൾ പോലെയായിരുന്നു കോൺഗ്രസിന് ഭരണഘടന. ...