ഇസ്തിരിപ്പെട്ടി സ്വിച്ച് ബോർഡിൽ കണക്ട് ചെയ്യാൻ ശ്രമിക്കവെ വൈദ്യുതാഘാതമേറ്റു; തിരുവനന്തപുരത്ത് തയ്യൽക്കാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഇസ്തിരിപ്പെട്ടിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് തയ്യൽത്തൊഴിലാളി മരിച്ചു. വിതുര കോട്ടത്തറ സ്വദേശിനി വിമല(57) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ വിമലയുടെ തയ്യൽക്കടയിൽ വെച്ചാണ് അപകടമുണ്ടായത്. ...





