ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുത്, സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനം ഒഴിവാക്കണം, ജഡ്ജിമാരുടെ ജീവിതം സന്യാസിമാരുടേതിന് തുല്യമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ജഡ്ജിമാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കരുതെന്നും സുപ്രീം കോടതി. സന്യാസിയെപോലെ ജീവിക്കുന്നവരും കുതിരയെപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവരായിരിക്കണം ജഡ്ജിമാരെന്നാണ് കോടതിയുടെ നിരീക്ഷണം. ...