narendramodi - Janam TV
Saturday, July 12 2025

narendramodi

“രാഷ്‌ട്രീയത്തിലും ജനാധിപത്യത്തിലും അക്രമങ്ങൾക്ക് സ്ഥാനമില്ല”; ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്ത് എന്ന് പരാമർശിച്ചുകൊണ്ടാണ് ...

മൂന്നാം ടേമിൽ മൂന്നിരട്ടി വേ​ഗത്തിൽ; നാല് വർഷത്തിനിടെ രാജ്യത്ത് എട്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ: കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്ത് എട്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമാദി. മൂന്നാം ടേമിൽ എൻഡിഎ സർക്കാർ മൂന്നിരട്ടി വേ​ഗത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

പ്രധാനമന്ത്രി വികസനത്തിന്റെ പ്രതീകം; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വിജയിക്കും: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വികസനത്തിന്റെ പ്രതീകമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മഹായുതി സഖ്യം വിജയിക്കുമെന്നും ഷിൻഡെ പറഞ്ഞു. മുംബൈയിൽ നടന്ന ...

ഭാരതമണ്ണിന്റെ സു​ഗന്ധവും 140 കോടി ഭാരതീയരുടെ സ്നേ​ഹവും ഞാൻ റഷ്യയിൽ കൊണ്ടുവന്നു; ഭാരതം ഇന്ന് ലോകത്തിന് മാതൃക: പ്രധാനമന്ത്രി മോസ്കോയിൽ

മോസ്കോ: ഭാരതം ഇന്ന് ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ഇന്ന് എല്ലാ മേഖലകളിലും മുന്നേറുകയാണെന്നും അതിന് ഉദാ​​ഹരണമാണ് ചന്ദ്രയാൻ ദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. മോസ്കോയിൽ ഇന്ത്യൻ ...

പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്കോയിൽ; ​ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് റഷ്യൻ സൈന്യം

മോസ്കോ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിൽ. മോസ്കോയിലെ വ്‌നുക്കോവോ-II അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് സ്വീകരിച്ചു. റഷ്യൻ പ്രസിഡന്റെ വ്ലാഡിമിർ പുടിന്റെ ...

അഴിമതിക്കാരുടെ സ്ഥാനം അഴിക്കുള്ളിൽ, അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല; അന്വേഷണ ഏജൻസികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽ​ഹി: അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഒരു ഇടപെടലുകളും ഉണ്ടാകില്ലെന്നും അന്വേഷണ ഏജൻസികളാണ് ...

ഹത്രാസ് അപകടം; യുപി മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രി; അനുശോചിച്ച് രാഷ്‌ട്രപതിയും; കുടുംബങ്ങളെ നേരിൽ കാണാനൊരുങ്ങി യോ​ഗി; ധനസഹായം പ്രഖ്യാപിച്ചു

ലക്നൗ: ഹത്രാസിൽ നടന്ന സത് സം​ഗിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 87 ആയി. നിരവധി പേരാണ് ​​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി ...

മോദി സർക്കാരിലൂടെ മാത്രമേ ബിഹാറിൽ വികസനം സാധ്യമാകൂ; നരേന്ദ്രമോദിയിൽ പൂർണവിശ്വാസമെന്ന് ചിരാ​ഗ് പാസ്വാൻ

പട്ന:  ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. മോദി സർക്കാരിലൂടെ മാത്രമേ ബിഹാറിൽ വികസനം സാധ്യമാവുകയുള്ളൂവെന്നും ചിരാ​ഗ് പാസ്വാൻ പറഞ്ഞു. ബിഹാറിൽ ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേർന്ന് പ്രവർത്തിക്കും; ഇന്ത്യ എല്ലാക്കാലത്തും അമേരിക്കയുടെ നല്ലൊരു പങ്കാളിയാണെന്ന് മാത്യു മില്ലർ

വാഷിംഗ്ടൺ: ഇന്തോ-പസഫിക് സ്ട്രാറ്റജിയിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ. ...

ഭാരതത്തിന്റെ പുരോ​ഗതിക്കും 140 കോടി ജനങ്ങൾക്കും വേണ്ടിയുള്ള എന്റെ പ്രാർത്ഥന; കാശിവിശ്വനാഥ ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ലക്നൗ: കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവലിം​ഗത്തെ വണങ്ങുകയും ജലാഭിഷേകം നടത്തുകയും ചെയ്യുന്ന ചിത്രങ്ങളാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചത്. ഭാരതത്തിന്റെ പുരോ​ഗതിക്കും ...

വാരണാസിയിലെ സ്പോർട്സ് കോംപ്ലക്സ് സന്ദർശിച്ച് പ്രധാനമന്ത്രി; നിർമാണത്തിലിരിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങളും അവലോകനം ചെയ്തു

ലക്നൗ: വാരണാസിയിലെ സ്പോർട്സ് കോംപ്ലക്സ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, മുതിർന്ന ഉദ്യോ​ഗസ്ഥർ എന്നിവരോടൊപ്പമാണ് അദ്ദേഹം ഡോ. സമ്പൂർണാനന്ദ് സ്‌പോർട്‌സ് കോംപ്ലക്സിലെത്തിയത്. കാശിയിൽ നിർമാണത്തിലിരിക്കുന്ന ...

കാശി വിശ്വനാഥ ക്ഷേത്ര ദർശത്തിന് ശേഷം ബിഹാറിലേക്ക് തിരിക്കാനൊരുങ്ങി പ്രധാനമന്ത്രി; നളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്പസ് ഉദ്ഘാടനം നിർവഹിക്കും

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബിഹാർ സന്ദർശിക്കും. ഇന്ന് യുപിയിൽ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാത്രിയോടെയാണ് പ്രധാനമന്ത്രി ബി​ഹാറിലേക്ക് തിരിക്കുന്നത്. നാളെ ...

പ്രധാനമന്ത്രി നാളെ വാരണാസിയിൽ; കാശി വിശ്വനാഥ് ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേത്ര ദർശനത്തോടനുബന്ധിച്ച് കാശി വിശ്വനാഥ് ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. നാളെയാണ് പ്രധാനമന്ത്രി വാരണാസിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം കണക്കിലെടുത്ത് കാശി ...

കശ്മീരിൽ ഭീകരവിരുദ്ധ നടപടി ശക്തമാക്കണം; എല്ലാ സുരക്ഷാ സന്നാഹങ്ങളോടെയും പ്രത്യാക്രമണത്തിന് സജ്ജമാകാൻ പ്രധാനമന്ത്രിയുടെ നിർദേശം

ന്യൂഡൽഹി: കശ്മീരിൽ തുടർച്ചായി നടക്കുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് ...

അനാവശ്യ പരാമർ‌ശങ്ങൾ ഒഴിവാക്കൂ, ചുമതലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ..; കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള മന്ത്രിസഭയുടെ ആദ്യ യോ​ഗത്തിൽ കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ സംയമനം പാലിക്കണമെന്നും ചുമതലകളിൽ മാത്രം ...

അങ്ങയുടെ നേതൃത്വത്തിലൂടെ രാജ്യത്തിന്റെ ഭാവി ശോഭനീയമാവും; പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് മോഹൻലാൽ

മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. മൂന്നാം തവണയും നമ്മുടെ പ്രധാനമന്ത്രിയായി ...

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്; അമ്മയോടൊപ്പമുള്ള മോദിയുടെ ചിത്രം ഉയർത്തി ബിജെപി നേതാക്കൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടയിൽ അമ്മ ഹീരാബെനോടൊപ്പമുള്ള മോദിയുടെ ചിത്രം ഉയർത്തി ബിജെപി നേതാക്കൾ. തുണിയിൽ വരച്ച ചിത്രമാണ് ബിജെപി നേതാക്കൾ ഉയർത്തിക്കാട്ടിയത്. 2022-ലാണ് പ്രധാനമന്ത്രിയുടെ ...

നരേന്ദ്രഭാരതം 3.0; എൻഡിഎ സർക്കാർ അധികാരമേറ്റതോടെ ആഹ്ലാദത്തിൽ രാജ്യം; മധുരം പങ്കിട്ട് ബിജെപി പ്രവർത്തകർ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നതിനിടെ ആഹ്ലാദപ്രകടനത്തിൽ മുങ്ങി ഭാരതം. രാജ്യത്തിന്റെ നാനാഭാ​ഗത്തും ബിജെപി പ്രവർത്തകരുടെ ആഘോഷങ്ങൾ നടക്കുകയാണ്. മധുരം നൽകിയും ഡോൽ മുഴക്കിയും ...

മോദിക്ക് ഇത് മൂന്നാം ഊഴം; അദ്ദേഹത്തിന്റെ ‌കരങ്ങളിൽ ഈ രാജ്യം സുരക്ഷിതം; ജനഹൃദയങ്ങൾ കീഴടക്കിയ വിശ്വനേതാവിന് ആശംസകളെന്ന് പദ്മജാ വേണു​ഗോപാൽ

മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയ്ക്ക് ആശംസകൾ അറിയിച്ച് ബിജെപി വനിതാ നേതാവ് പദ്മജാ വേണു​ഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്മജ ആശംസകൾ അറിയിച്ചത്. വികസനവീഥിയിൽ ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള ...

മോദിയുടെ ‌നേതൃത്വത്തിൽ ഇന്ത്യ അത്ഭുതകരമായി വളർന്നു: ഇന്ത്യയുടെ സുപ്രധാന വേളയിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ അഭിമാനം: ഭൂട്ടാൻ പ്രധാനമന്ത്രി ടോ​ബ്​ഗേ

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോ​ബ്​ഗേ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ അത്ഭുതകരമായ വളർച്ച കൈവരിച്ചുവെന്നും വിമാനത്താവളങ്ങൾ, റോഡുകൾ, ...

വളര വലിയ നേട്ടമാണിത്; പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രജനികാന്ത്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് നടൻ രജനികാന്ത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് പോകുന്നതിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

”പത്രപ്രവർത്തന മേഖലയിൽ മായാത്ത മുദ്ര പതിപ്പിച്ചു”; ഈനാട് മീഡിയ ഗ്രൂപ്പ് ചെയർമാൻ റാമോജി റാവുവിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഈനാട് മീഡിയ ഗ്രൂപ്പ് ചെയർമാനും റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായ റാമോജി റാവുവിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പത്രപ്രവർത്തന- സിനിമാ മേഖലയിലെ അദ്ദേഹത്തിൻ്റെ ...

യുപിയുടെ പുരോ​ഗതിയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം; യോ​ഗി ആദിത്യനാഥിന്റെ 52-ാം ജന്മദിനത്തിൽ ആശംസകളുമായി നരേന്ദ്രമോദി

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ജന്മദിനത്തിൽ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഉത്തർപ്രദേശിന്റെ പുരോഗതിയ്ക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി പ്രയത്നിക്കുന്ന യോ​ഗി ...

എൻഡിഎ വീണ്ടും അധികാരത്തിലേക്ക് ; കേന്ദ്ര മന്ത്രിസഭാ യോ​ഗം ഇന്ന് ചേരും

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം പൂർത്തിയായതോടെ സർക്കാർ രൂപീകരണ ചർച്ചകൾക്കൊരുങ്ങി എൻഡിഎ നേതാക്കൾ. കേന്ദ്ര മന്ത്രിസഭാ യോ​ഗവും ഇന്ന് ചേരും. ബിജെപി നേതാക്കളും എൻഡിഎയിലെ മറ്റ് ...

Page 2 of 18 1 2 3 18