ലിപ്സ്റ്റിക്ക് ഇട്ടതിന് അമ്മ ശകാരിച്ചു; പൊലീസിനെ കുഴക്കി 13 കാരിയുടെ തട്ടിക്കൊണ്ടുപോകൽ 'നാടകം'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലിപ്സ്റ്റിക്ക് ഇട്ടതിന് അമ്മ ശകാരിച്ചു; പൊലീസിനെ കുഴക്കി 13 കാരിയുടെ തട്ടിക്കൊണ്ടുപോകൽ ‘നാടകം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 12:02 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: അമ്മ ശകാരിച്ചതിന് സ്വയം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത് നടപ്പിലാക്കി 13 കാരി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കത്തെഴുതി വച്ച ശേഷം പെൺകുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും, സുഹൃത്തുക്കളോട് സംസാരിക്കുന്നതിനും, ലിപ്സ്റ്റിക് പുരട്ടുന്നതിനുമെല്ലാം അമ്മ ശകാരിച്ചതാണ് കുട്ടിയെ ഇങ്ങനെയൊരു സാഹസത്തിന് പ്രേരിപ്പിച്ചത്.

ഖമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രിയദർശിനി കോളനിയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകളുടെ മുറിയിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തി.
“നിങ്ങളുടെ മകൾ ഞങ്ങളോടൊപ്പമുണ്ട്. അവളെ ജീവനോടെ വേണമെങ്കിൽ 15 ലക്ഷം രൂപ റെഡിയാക്കൂ, പോലീസിനെ അറിയിച്ചാൽ അനന്തരഫലങ്ങൾ വലുതായിരിക്കും,” എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.

പരിഭ്രാന്തരായ കുടുംബം ഉടൻ തന്നെ ഖമാരിയ പൊലീസിൽ വിവരമറിയിച്ചു. പൊലീസ്അ കുറ്റിക്കായി തെരച്ചിൽ ആരംഭിച്ചു. അന്വേഷണത്തിനിടെ, ഒരു ഓട്ടോറിക്ഷ ഡ്രൈവർ പൊലീസിനോട് പെൺകുട്ടി തന്റെ ഓട്ടോയിൽ കയറി സദർ പ്രദേശത്ത് ഇറങ്ങിയതായി മൊഴി നൽകി. ഇതോടെ പൊലീസ് ഈ പ്രദേശത്തേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു.

അഞ്ച് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രദേശത്ത് അലഞ്ഞുതിരിയുകയായിരുന്ന പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. അപ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സത്യം പെൺകുട്ടി വെളിപ്പെടുത്തിയത്. അമ്മയുടെ ദിവസേനയുള്ള ശകാരങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് അവൾ ഈ സംഭവം മുഴുവൻ ആസൂത്രണം ചെയ്തത്. ഒരു മാസത്തേക്ക് മുറി വാടകയ്‌ക്കെടുത്ത് ഒറ്റയ്‌ക്ക് താമസിക്കാൻ ആവശ്യമായ പണവുമായാണ് താൻ വീട് വിട്ടിറങ്ങിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയെ പൊലീസ് സുരക്ഷിതമായി കുടുംബത്തിന് കൈമാറി.

Tags: PolicemotherFakekidnapping13-year-old girlscoldingRansom Note
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies