പഞ്ചവർഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാഗബന്ധനപൂട്ടും; സന്നിധാനത്ത് നവഗ്രഹക്ഷേത്രം ഒരുങ്ങുന്നു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തർക്കായി നവഗ്രഹക്ഷേത്രം ഒരുങ്ങുന്നു. വരുന്ന 13-നാണ് പ്രതിഷ്ഠ നടക്കുന്നത്. നവഗ്രഹക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. 20 പേരുടെ കഠിന പരിശ്രമത്തിലൂടെയാണ് നവഗ്രഹക്ഷേത്രം യാഥാർത്ഥ്യമാവുന്നത്. ...