കാര്‍ട്ടോസാറ്റ് ഉപഗ്രഹ ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹം ഐഎസ്ആര്‍ഒ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന്) വിക്ഷേണം വന്‍ വിജയം. പി.എസ്.എല്‍.വി സി 38 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്.
712 കിലോ ഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 243 കിലോഗ്രാം ഭാരമുള്ള 29 വിദേശ ഉപഗ്രഹങ്ങളുമായിട്ടാണ് പി.എസ്.എല്‍.വി കുതിച്ചുയരുക. കാര്‍ട്ടോസാറ്റ് രണ്ട് ശ്രണിയിലെ ആറാമത്തെ ഉപഗ്രഹമാണിത്. കൂടാതെ തമിഴ്നാട്ടിലെ നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ 15 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹവും കാര്ട്ടോസാറ്റിനോപ്പമുണ്ട്.955 കിലോഗ്രാമാണ് മൊത്തം ഉപഗ്രഹങ്ങളുടെ ഭാരം.
ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി., ജപ്പാന്, യുകെ, അമേരിക്ക അടക്കം 14 രാജ്യങ്ങളുടെ രാജ്യങ്ങളുടെ നാനോ ഉപഗ്രഹങ്ങളാണ് വിക്ഷേപികുന്നത്.
നൂതന ക്യാമറകള്‍ ഉള്ളതിനാല്‍ ആകാശം മേഘാവൃതമായാല്പോലും ഭൂമിയിലെ നിയന്ത്രണ മുറിയില്‍ നിന്ന് ആവശ്യപ്പെടുന്ന സ്ഥലത്തിന്റെ ചിത്രം ഉപഗ്രഹത്തിന് ലഭ്യമാക്കാന്‍ കഴിയും. ഇതിന് രാത്രിയോ പകലോ പ്രശ്നമല്ല. തീരദേശ മേഖല, റോഡ്, റെയില്‍ നെറ്റ് വര്‍ക്കുകളുടെ നിരീക്ഷണം തുടങ്ങിയവയും ഉപഗ്രഹത്താല്‍ സാധ്യമാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പിഎസ്എല്‍വി സി38 വിക്ഷേപണവാഹനമുപയോഗിച്ചു 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു ഐഎസ്ആര്‍ഒ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.