വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമിയിൽ

വനിത ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ 186 റൺസിനാണ് ഇന്ത്യയുടെ ജയം. 266 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ വിൻഡീസിന് 79 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവികയായിരുന്നു.

ഇന്ത്യക്കായി രാജേശ്വരി ഗെയ്ക് വാദ് അഞ്ചും ദീപ്തി ശർമ്മ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. തുടക്കത്തിലെ ഓപ്പണർമാരെ നഷ്ടമായ ഇന്ത്യയെ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ മിഥാലി രാജിന്‍റെ തകർപ്പൻ ബാറ്റിംഗാണ് കരകയറ്റിയത്.

അർദ്ധ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗർ, വേദ കൃഷ്ണമൂർത്തി എന്നിവർ മിഥാലിയ്ക്ക് മികച്ച പിന്തുണ നൽകി. മിഥാലി 123 പന്തിൽ 11 ബൗണ്ടറികളോടെ 109 റൺസ് എടുത്തു. ഹർമൻപ്രീത് 60 ഉം വേദ 70 ഉം റൺസ് എടുത്തു.

Close