കതിർമണ്ഡപത്തിൽ നിന്ന് കൈപിടിച്ച് പോളിംഗ് ബൂത്തിലേക്ക്; നവദമ്പതികളുടെ ആദ്യ വോട്ടും ഒരേ ബൂത്തിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കതിർമണ്ഡപത്തിൽ നിന്ന് കൈപിടിച്ച് പോളിംഗ് ബൂത്തിലേക്ക്; നവദമ്പതികളുടെ ആദ്യ വോട്ടും ഒരേ ബൂത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 06:09 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വിവാഹത്തിന് ശേഷം പോളിം​ഗ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാന അവകാശം വിനിയോ​ഗിച്ച് നവദമ്പതികൾ. മലപ്പുറം തിരൂർ മണ്ഡലത്തിലെ വോട്ടർമാരായ ശിവകുമാറും ഗോപികയുമാണ് വിവാഹത്തിന് പിന്നാലെ വോട്ട് ചെയ്യാനെത്തിയത്. വിവാഹ മണ്ഡപത്തിൽ നിന്ന് നേരെ പോളിം​ഗ് ബൂത്തിലേക്ക് വരികയായിരുന്നു ദമ്പതികൾ.

കല്യാണ ദിവസം തന്നെ ഇങ്ങനെയൊരു നല്ല കാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കല്യാണം കഴി‍ഞ്ഞിട്ട് വോട്ട് ചെയ്യാമെന്ന് തീരുമാനിച്ചിരുന്നതായും ഇരുവരും പറഞ്ഞു. ഒരു പൗരൻ എന്ന നിലയിലുളള അവകാശമാണ് വോട്ടെന്നും ഒരിക്കലും അത് വേണ്ടെന്ന് വെയ്‌ക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും ശിവകുമാർ പറഞ്ഞു.

ശിവകുമാറും ഗോപികയും മാത്രമല്ല വിവാഹവേദിയിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയ നവദമ്പതിമാർ വേറെയും ഉണ്ടായിരുന്നു സംസ്ഥാനത്ത്. പത്തനംതിട്ട അടൂരിൽ കല്യാണത്തിന് ശേഷം നവവധു നേരെയെത്തിയത് പോളിംഗ് ബൂത്തിലേക്കാണ്. ഭർത്താവ് സുധാകരനോടൊപ്പമെത്തിയാണ് വധുവായ മാലിനി വോട്ട് ചെയ്തത്. വിവാഹ വേഷത്തിലാണ് ഇരുവരും പോളിം​​ഗ് ബൂത്തിലെത്തിയത്.

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാവിലെ കതിർമണ്ഡപത്തിലേക്ക് കയറുന്നതിന് മുമ്പായി എത്തിയത് പോളിംഗ് ബൂത്തിലേക്കാണ്. . ആഭരണങ്ങളുൾപ്പെടെ അണിഞ്ഞ് കല്യാണ വേഷത്തിലാണ് ഹരിത വോട്ട് ചെയ്യാനെത്തിയത്. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു.

ജനാധിപത്യത്തിന്റെ സുപ്രധാനവേളയിൽ എത്ര വലിയ തിരക്കുകളും മാറ്റി വച്ചാണ് വോട്ടർമാർ വോട്ട് ചെയ്യാനെത്തുന്നത്. തങ്ങളുടെ അവകാശങ്ങൾ കൃത്യമായി ഉപയോ​ഗിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഓരോ വോട്ടർമാർക്കുമുള്ളത്. സംസ്ഥാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്.

സംസ്ഥാനത്ത് ഒമ്പത് മണിക്കൂർ കഴിയുമ്പോൾ ഇതുവരെ 65.1 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിം​ഗ് രേഖപ്പെടുത്തിയത്. കൂടുതൽ പോളിംഗ് നടന്നത് ആലപ്പുഴയിൽ.

Tags: Malappuramvotemarraige
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies