ഇന്ത്യന്‍ മാദ്ധ്യമത്തിന്‍റെ പാക് ലേഖകനെ തട്ടികൊണ്ടുപോകാന്‍ ശ്രമം

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാനലിന്റെ പാകിസ്ഥാന്‍ ലേഖകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.മാദ്ധ്യമപ്രവര്‍ത്തകനായ താഹ സിദ്ദിഖിനെയാണ് തട്ടിക്കൊണ്ടുപാകാന്‍ ശ്രമിച്ചത്.

ഈ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.പാക്ക് സൈന്യത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയിരുന്ന വ്യക്തിയാണ് താഹ സിദ്ദിഖ്.

റാവല്‍പിണ്ടി വിമാനത്താവളത്തിലേക്കു പോകുന്ന വഴിക്ക് തന്നെ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നുവെന്നും ചെറിയ ഏറ്റുമുട്ടലിന് ശേഷം താന്‍ രക്ഷപെടുകയായിരുന്നുവെന്നുമാണ് സിദ്ദിഖി ട്വിറ്ററില്‍ കുറിച്ചത്.

പാകിസ്ഥാന്‍ സുരക്ഷ പ്രശ്‌നങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത തന്നെ അധികൃതര്‍ ഉപദ്രവിക്കുന്നതായി സിദ്ദിഖി നേരത്തെ പരാതിപ്പെട്ടിരുന്നു.

സിദ്ദിഖിനെതിരെ ഉണ്ടായ ആക്രമണത്തില്‍ മനുഷ്യാവകാശ സംഘടനകളും മാദ്ധ്യമസംഘടനകളും പ്രതിഷേധമറിയിച്ചു.2014 ഫ്രാന്‍സിലെ പ്രധാന മാദ്ധ്യമ അവാര്‍ഡായ ആല്‍ബര്‍ട്ട് ലോണ്ടേഴ്‌സ് പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് താഹ സിദ്ദിഖി.

Shares 360

Post Your Comments

Close