ഇസ് ലാമാബാദ്: ഛര്സാദയിലെ ബച്ചാ ഖാന് സര്‍വ്വകലാശാലയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ വ്യാപക പരിശോധന. പൊലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡുമാണ് പരിശോധന നടത്തുന്നത്. ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തീവ്രവാദ വിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആക്രമണം നടന്ന സര്‍വ്വകലാശാല പരിസരത്ത് നിന്നും ഗ്രനേഡുകളും 240 ഓളം വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്രിക് ഇ താലിബാന് ഇന്നലെ തന്നെ ഏറ്റെടുത്തിരുന്നു. പെഷവാറിലെ സൈനിക സ്കൂളിന് നേരെ ആക്രമണം നടത്തിയ ഉമര്‍ മന്‍സൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ബച്ചാ ഖാന് സര്‍വ്വകലാശാല ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഉജപകരണമായി സൈന്യം പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. 21 പേരാണ് ഇന്നലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.