ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ആശ്വാസ ജയം. സിഡ്നി ഏകദിനത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പടുത്തിയത്. കന്നി സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും 99 റൺസ് നേടിയ രോഹിത് ശർമയുടെയും 56 പന്തിൽ 78 റൺസ് നേടിയ ശിഖർ ധവാന്റെയും മികവിലായിരുന്നു ഇന്ത്യയുടെ ജയം.
331 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടു പന്തുകൾ ശേഷിക്കെ വിജയം കണ്ടു. അവസാന മൽസരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും പരമ്പര ഓസ്ട്രേലിയ 4-1 ന് സ്വന്തമാക്കി.
ഡേവിഡ് വാർണറുടെയും മിച്ചൽ മാർഷിന്റെയും സെഞ്ച്വറിയാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.