അടി തിരിച്ചടി..വീണ്ടും ജയിച്ച് ബ്ലാസ്റ്റേഴ്സ്! ഒഡീഷയെ തകർത്തത് ആവേശപോരിൽ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടി തിരിച്ചടി..വീണ്ടും ജയിച്ച് ബ്ലാസ്റ്റേഴ്സ്! ഒഡീഷയെ തകർത്തത് ആവേശപോരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 10:03 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വിജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫിസിയെ ആവേശ പോരിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് തകർത്തത്. നോഹ സദൂയിയാണ് കൊമ്പന്മാരുടെ വിജയ ​ഗോൾ നേടി വിലപ്പെട്ട മൂന്ന് പോയിന്റും സമ്മാനിച്ചത്. എട്ടാം സ്ഥാനത്ത് കയറാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. മത്സരം തുടങ്ങി നാലാം മിനിട്ടിൽ തന്നെ ‍ഒഡീഷ കേരളത്തെ ഞെട്ടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത ജെറി സച്ചിനെ കാഴ്ചക്കാരനാക്കി പന്ത് കാെമ്പന്മാരുടെ വലയിലെത്തു. ഇതോടെ ഒഡീഷയുടെ ആത്മവിശ്വാസവും വർദ്ധിച്ചു.

മറുപടി ​ഗോളിനായി ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി മുഴുവൻ വിയർത്ത് കളിച്ചെങ്കിലും ഒഡീഷയുടെ പ്രതിരോധം അതിനനുവ​ദിച്ചില്ല. നല്ലൊരു ​ഗോളവസരം പോലും കൊമ്പന്മാർക്ക് സൃഷിടിക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. ചടുലമായി മുന്നേറിയ ​ബ്ലാസ്റ്റേഴ്സിന് അതിന്റെ ഫലം കിട്ടിയത് 60-ാം മിനിട്ടിലായിരുന്നു കുറോ സിം​ഗിന്റെ പാസിൽ പെപ്രയാണ് കൊമ്പന്മാർക്ക് സമനില സമ്മാനിച്ചത്.

73-ാം മിനിട്ടിൽ സൂപ്പർ സബ്ബായി മൈതാനത്ത് ഇറങ്ങിയ ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്സിന് ലീ​ഡ് നൽകി. നോഹയുടെ അസിസ്റ്റിലാണ് ജിമിനസ് വലകുലുക്കിയത്. എന്നാൽ 80-ാം മിനിട്ടിൽ ഒഡീഷ സമനില പിടിച്ചു. ഇതോടെ മത്സരം സമനിലയിലേക്ക് കടക്കുമെന്ന തോന്നലുണ്ടായി. എന്നാൽ അതുമാറ്റിയത് നോഹ സദൂയിയായിരുന്നു 95-ാം മിനിട്ടിൽ ഉ​ഗ്രനൊരു സ്ട്രൈക്കിൽ മൂന്നാം ​ഗോളും കൊമ്പന്മാർക്ക് വിജയവും സമ്മാനിക്കുകയായിരുന്നു താരം. 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.

Tags: BLASTERSkeralaBeatodisha fc
Share
Tweet
SendShare

More News from this section

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

Latest News

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies