വാങ്കഡെയിൽ മുംബൈ രഞ്ജി സ്‌ക്വാഡിനൊപ്പം പരിശീലനത്തിന് ഇറങ്ങി രോഹിത് ശർമ്മ
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാങ്കഡെയിൽ മുംബൈ രഞ്ജി സ്‌ക്വാഡിനൊപ്പം പരിശീലനത്തിന് ഇറങ്ങി രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 02:48 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തിൽ മുംബൈ രഞ്ജി സ്‌ക്വാഡിനൊപ്പം പരിശീലനത്തിന് ഇറങ്ങി രോഹിത് ശർമ്മ. 2024-25 സീസണിലെ രണ്ടാംഘട്ട രഞ്ജി മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലനത്തിലാണ് രോഹിത്തും സ്‌ക്വാഡിനൊപ്പം ചേർന്നത്.

ജനുവരി 23 മുതൽ ജമ്മു കശ്മീരിനെതിരെയാണ് മുംബൈ ഹോം മത്സരത്തിനായി ഇറങ്ങുന്നത്. രണ്ട് മണിക്കൂർ പരിശീലനത്തിലാണ് സഹ ടീമംഗങ്ങൾക്കൊപ്പം രോഹിത്ത് പങ്കുചേർന്നത്. നീല കാറിൽ സ്റ്റേഡിയത്തിന് പുറത്തെത്തി പരിശീലന കിറ്റുമായി സ്റ്റേഡിയത്തിനുള്ളിലേക്ക് പോകുന്ന രോഹിത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുംബൈയുടെ മുഖ്യ പരിശീലകൻ ഓംകാർ സാൽവിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.

ഓസ്‌ട്രേലിയയിലെ ബോർഡർ ഗവാസ്‌കർ ട്രോഫിയിലുൾപ്പെടെ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തിൽ സീനിയർ ടീമിനെതിരെ വലിയ വിമർശനങ്ങൾ മുൻ താരങ്ങൾ ഉൾപ്പെടെ ഉയർത്തുന്നതിനിടെയാണ് രോഹിത് മുംബൈ ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തത്. ടീമിനൊപ്പം പരിശീലനം നടത്താൻ തയ്യാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിക്കുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോർഡർ ഗവാസ്‌കർ പരമ്പരയിൽ അഞ്ച് ഇന്നിംഗ്‌സുകളിലായി 31 റൺസ് മാത്രമായിരുന്നു രോഹിത്തിന്റെ സംഭാവന.

ജമ്മു കശ്മീരിനെതിരായ മത്സരത്തിന് അന്തിമ സ്‌ക്വാഡിനെ ഈ ആഴ്ച അവസാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. രോഹിത് അന്തിമ ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ഗ്രൂപ്പ് എയിൽ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് മുംബൈയ്‌ക്ക് വിജയിക്കാനായത്.

ദേശീയ ടീമിൽ ഇടവേളകൾ ലഭിക്കുമ്പോൾ രഞ്ജി മത്സരങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണമെന്റുകൾക്ക് പ്രാധാന്യം നൽകണമെന്നും പങ്കെടുക്കണമെന്നും ബിസിസിഐ സീനിയർ കളിക്കാർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ദേശീയ ടീമിൽ നിന്ന് ഇടവേളയെടുക്കുന്നവർ ആഭ്യന്തര മത്സരങ്ങളിൽ കളിച്ച് ഫിറ്റ്‌നസും ഫോമും തെളിയിച്ചെങ്കിൽ മാത്രമേ തിരിച്ചുവരവിന് അവസരം നൽകൂവെന്നും നേരത്തെ ജയ് ഷാ നിലപാട് സ്വീകരിച്ചിരുന്നു.

പരിക്കിന്റെ പിടിയിലായിരുന്ന മുഹമ്മദ് ഷമി ഉൾപ്പെടെ ഇത്തരത്തിൽ ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച് ഫിറ്റ്‌നസ് തെളിയിച്ചിട്ടാണ് വീണ്ടും ദേശീയ ടീമിലേക്ക് ഇപ്പോൾ മടങ്ങിയെത്തിയത്. ദേശീയ താരങ്ങൾ ആഭ്യന്തര ടൂർണമെന്റുകളെ അവഗണിക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് ബിസിസിഐ ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചത്.

Tags: rohit sharmaരോഹിത് ശർമ്മMumbai Ranji Trophy SquadRohit Practice Wankhedeരഞ്ജി മത്സരങ്ങൾമുംബൈ രഞ്ജി ട്രോഫി
ShareTweetSendShare

More News from this section

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

Latest News

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies