കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം തുടര്‍ച്ചയായ 19-ാം കിരീടം ചൂടി. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ആതിഥേയര്‍ കിരീടം സ്വന്തമാക്കിയത്. 39 സ്വര്‍ണവും 27 വെള്ളിയും 16 വെങ്കലവും സ്വന്തമാക്കിയാണ് കേരളത്തിന്റെ ജൈത്രയാത്ര. ഇന്നുനടന്ന 29 ഫൈനലുകളില്‍ 11 എണ്ണത്തില്‍ കേരളം സ്വര്‍ണം നേടി
കേരളം 306 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 116 ഉം മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 101 പോയിന്റും മാത്രമാണുള്ളത്. തമിഴ്നാടിന് പതിനൊന്ന് സ്വര്‍ണവും എട്ട് വെള്ളിയും 13 വെങ്കലവും മഹാരാഷ്ട്രയ്ക്ക് ഒന്‍പത് സ്വര്‍ണവും പതിനൊന്ന് വെള്ളിയും പതിനഞ്ച് വെങ്കലവുമാണുള്ളത്.