അന്തസ് വേണമെടോ അന്തസ് : കോൺഗ്രസ് എം പിയോട് സുപ്രീംകോടതി

Published by
Janam Web Desk

ന്യൂഡൽഹി : മന്ത്രിമന്ദിരം ഒഴിഞ്ഞു കൊടുക്കാതെ വാശിപിടിച്ച കോൺഗ്രസ് എം പിക്ക് ഇരട്ട പ്രഹരം . വീട്ടിൽ നിന്ന് ഇറങ്ങേണ്ടിയും വന്നു അതിനെതിരെ കൊടുത്ത ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തു . അല്പം അന്തസ്സ് കാണിച്ചുകൂടേയെന്ന ജഡ്ജിയുടെ ചോദ്യവും കേൾക്കേണ്ടി വന്നു.

പശ്ചിമ ബംഗാളിലെ ബെഹ് റാം പൂരിൽ നിന്നുള്ള എം പിയും കോൺഗ്രസ് നേതാവുമായ ആധിർ രഞ്ജൻ ചൗധരിയ്‌ക്കാണ് ഈ ദുര്യോഗം . യു പി എ സർക്കാരിന്റെ കാലത്ത് റെയിൽവേ സഹമന്ത്രിയായിരുന്നു ചൗധരി . അന്ന് അനുവദിച്ചു കിട്ടിയ വീട് മന്ത്രിസ്ഥാനം പോയിട്ടും ഒഴിയാതിരുന്നതാണ് വിനയായത് .

നിരവധി തവണ നോട്ടീസ് നൽകിയിട്ടും തൊടു ന്യായങ്ങൾ പറഞ്ഞ് വീടൊഴിയാതെ നോക്കിയ ചൗധരിയെ ഒടുവിൽ ബലമായി ഒഴിപ്പിക്കുകയായിരുന്നു . ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ ചൗധരിക്ക് അവിടുന്നും കണക്കിന് കിട്ടി . കുറച്ചെങ്കിലും അന്തസ്സ് കാണിച്ചുകൂടേയെന്ന് എം പി യോട് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ ചോദിച്ചു.

നേരത്തെ രഞ്ജൻ ചൗധരി ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളിയിരുന്നു . എത്രയും പെട്ടെന്ന് വീടൊഴിയാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത് .

നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം അനധികൃതമായി സർക്കാർ ബംഗ്ളാവുകളിൽ താമസിച്ചിരുന്ന നിരവധി പേരെ ഒഴിപ്പിച്ചിരുന്നു . ഇതിൽ പ്രമുഖ മന്ത്രിമാരും എം പിമാരും ഉൾപ്പെട്ടിരുന്നു . ചില സാംസ്കാരിക നായകന്മാരേയും ഇത്തരത്തിൽ ഒഴിപ്പിച്ചിരുന്നു . അസഹിഷ്ണുതാ വാദത്തിന് ഇതും ഒരു കാരണമായെന്ന് അന്ന് അഭിപ്രായമുയർന്നിരുന്നു .

Share
Leave a Comment