ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ ബസും സിമന്റ് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് 10 മരണം. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധുര ജില്ലയിലെ കല്ലുപ്പട്ടിയ്ക്ക് സമീപം സുബ്ബലപുരത്തു വച്ചാണ് അപകടം നടന്നത്. ബസ് തിരുനെല്‍വേലിയില്‍ നിന്ന് കുമളിയിലേക്ക് പോവുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന ഒന്‍പതുപേരും ലോറിയിലെ ഒരാളുമാണ് മരിച്ചത്. സംഭവസ്ഥലത്ത് വച്ചുതന്നെ പത്ത് പേരും മരണമടഞ്ഞു.