തിരുവനന്തപുരം: പി.കെ മൊഹന്തി സംസ്ഥാനത്തിന്റെ പുതിയ ചീഫ്സെക്രട്ടറി ആകും. നിലവിലെ ചീഫ് സെക്രട്ടറി ജിജിതോംസണിന്റെ സർവ്വീസ്കാലാവധി ഈമാസം ഒടുവിൽ അവസാനിക്കുന്ന ഒഴിവിലാണ് മൊഹന്തിയുടെ നിയമനം.
തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി വേണ്ടെന്നും ജിജിതോംസണ് 3 മാസംകൂടി സമയം നീട്ടി നൽകാനും സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ നടപടി.
നിലവിൽ IMG ഡയറക്ടറുടെ ചുമതല വഹിക്കുകയായിരുന്നു പി.കെ മൊഹന്തി. ജിജിതോംസൻ നിലവിൽ വഹിക്കുന്ന കെ.എസ്.ഐ.ഡി.സി ചെയർമാൻ സ്ഥാനം തുടരും.