ആരോഗ്യമേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരോഗ്യമേഖലയ്‌ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2016, 12:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പൊതുബജറ്റില്‍ ആരോഗ്യമേഖലയ്‌ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ബജറ്റില്‍ റോഡ് ഗതാഗതം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യ മേഖലയ്‌ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്.

ജനറിക് മരുന്നുകളുടെ വിതരണത്തിനായി പ്രധാനമന്ത്രി ഔഷധി യോജനപ്രകാരം 3000 മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി എല്ലാ ജില്ലാ ആശുപത്രികളിലും ഡയലാലിസിസ് സെന്ററുകള്‍ ആരംഭിക്കാനുളള നിര്‍ദ്ദേശം പാവപ്പെട്ട ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഗുണകരമാകും. ഡയാലിസിസിനുള്ള ചെലവ് കുറയ്‌ക്കുന്നതിന് പുറമേ എല്ലാവര്‍ക്കും ഈ ചികിത്സാസൗകര്യം ഉപയോഗപ്പെടുത്താനും നിര്‍ദ്ദേശം പ്രാവര്‍ത്തികമാകുന്നതോടെ സാധിക്കും. മാത്രമല്ല വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഡയാലിസിസ് ചികിത്സാ ഉപകരണങ്ങള്‍ക്ക് കസ്റ്റംസ്, എക്‌സൈസ് അടിസ്ഥാന നികുതികള്‍ ഒഴിവാക്കാനുളള പ്രഖ്യാപനവും ശ്രദ്ധേയമാണ്.
നടപ്പുസാമ്പത്തിക വര്‍ഷം 10,000 കിലോമീറ്റര്‍ ദേശീയ പാതയും 50,000 കിലോമീറ്റര്‍ സംസ്ഥാന പാത പൂര്‍ത്തിയാക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. റോഡ്, റെയില്‍ മേഖലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മാറ്റിവെച്ചിരിക്കുന്നത് 2,18,000 കോടി രൂപയാണ്. ഇതില്‍ റോഡുകളുടെ അടിസ്ഥാന വികസനത്തിന് മാത്രം 55,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് വിമാനത്താവളങ്ങളുടെ വികസനത്തിനായി പ്രവര്‍ത്തിക്കും. അന്‍പത് കോടി മുതല്‍ 100 കോടി രൂപ വരെ ചെലവിട്ട് 160 എയര്‍പോര്‍ട്ടുകളും എയര്‍സ്ട്രിപ്പുകളും നവീകരിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.

ഊര്‍ജ്ജോല്‍പാദനത്തിനുള്ള സ്രോതസ്സുകള്‍ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന് ബജറ്റില്‍ സൂചിപ്പിക്കുന്നു. ആണവോര്‍ജ്ജ ഉല്‍പാദനത്തിനായി 3000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ആണവോര്‍ജ്ജം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി അടുത്ത 20 വര്‍ഷത്തേക്കായി പ്രത്യേക രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ആഴക്കടലില്‍ നിന്നും ഉയര്‍ന്ന താപനിലയുളള പ്രദേശങ്ങളില്‍ നിന്നുമുളള വാതക ഉല്‍പാദനത്തിന് പ്രത്യേക ഇന്‍സെന്റീവ് അനുവദിക്കാനും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു.

Share
Tweet
SendShare

More News from this section

വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം, ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ല: സർസംഘചാലക്  മോഹൻ ഭാഗവത്

‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies