വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം, ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ല: സർസംഘചാലക്  മോഹൻ ഭാഗവത്
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം, ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ല: സർസംഘചാലക്  മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 07:42 am IST
Facebook
Twitter
WhatsAppTelegram

ടൊറന്റോ: ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ടൊറന്റോയിൽ നടന്ന ‘ഹിന്ദു വിശ്വബന്ധു – Embrace the World in Friendship’ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു എന്ന  ചിന്തയുടെ അടിസ്ഥാനം വൈവിധ്യങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും അതിനുള്ളിലെ അടിസ്ഥാനപരമായ ഐക്യം തിരിച്ചറിയുകയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം’
ജാതി, മതവിഭാഗം, ഭാഷ തുടങ്ങി പലതരത്തിലുള്ള വൈവിധ്യങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഐക്യമാണ് അടിസ്ഥാന യാഥാർഥ്യം. ഈ യാഥാർഥ്യം മനസിലാക്കി സ്വാഭാവികമായ വൈവിധ്യങ്ങളെ സമീപിക്കണം. ഭാരതത്തിന്റെ പുരാതന പാരമ്പര്യമാണിത്. വൈവിധ്യത്തെ ഐക്യത്തിന് ഭീഷണിയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം. അത് ഐക്യത്തിന്റെ തന്നെ പ്രകടനമാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു.

‘ഹിന്ദു ഉണർന്നാൽ ലോകവും ഉണരും’
ആവശ്യമുള്ളവർക്ക് സഹായഹസ്തം നീട്ടുന്നത് ഭാരതത്തിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും സഹായം തേടിയെത്തിയാലും ഭാരതം നിരസിച്ചിട്ടില്ലെന്നും ആവശ്യപ്പെടാതിരുന്നപ്പോഴും സഹായം നൽകുന്ന പാരമ്പര്യമാണ് ഭാരതത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദു ഉണർന്നാൽ ലോകം ഉണരും’ എന്ന ആശയവും അദ്ദേഹം പരാമർശിച്ചു. വൈവിധ്യത്തിൽ ഏകത്വം കാണാനും ജീവജാലങ്ങളെയും അജീവ ഘടകങ്ങളെയും സ്വന്തമായി കാണാനുമാണ് ഹിന്ദു ആത്മീയ പാരമ്പര്യം പഠിപ്പിക്കുന്നതെന്നും ഭാഗവത് പറഞ്ഞു.

‘വസുധൈവ കുടുംബകം’
ലോകം മുഴുവൻ ഒരു കുടുംബമാണെന്ന ‘വസുധൈവ കുടുംബകം’ എന്ന ആശയവും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. മനുഷ്യർക്ക് രൂപത്തിലും ഭാഷയിലും ജീവിതരീതിയിലും വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ അടിസ്ഥാനപരമായി എല്ലാവരും ഒന്നാണെന്ന തിരിച്ചറിവാണ് മറ്റുള്ളവരെ സേവിക്കാനുള്ള ഉത്തരവാദിത്വത്തിലേക്ക് നയിക്കുന്നത്.

മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജൂതർക്കും പാർസികൾക്കും ഉൾപ്പെടെ പീഡനം നേരിട്ട നിരവധി വിഭാഗങ്ങൾക്ക് ഭാരതം ചരിത്രത്തിലുടനീളം അഭയം നൽകിയിട്ടുണ്ട്. നമ്മുടെ പൂർവികർ രാജ്യങ്ങൾ കീഴടക്കാനല്ല, അറിവും നാഗരികതയുടെ മൂല്യങ്ങളും പങ്കുവെക്കാനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തത്.

സൈനിക-സാമ്പത്തിക ശക്തിയിലൂടെ ലോകത്തെ കീഴടക്കിയല്ല ഭാരതം ‘വിശ്വഗുരു’ ആയത്. ലോകത്തിന് സേവനം ചെയ്തതിലൂടെയാണ് ഭാരതം വിശ്വഗുരുവായതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: RSSDr Mohan Bhagwat
Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

‘ലൈംഗിക പീഡനം തടയാനാണ് ശരീരം മുഴുവൻ മറയ്‌ക്കാൻ പറയുന്നത്’; പെണ്ണുങ്ങളെ രംഗത്തിറക്കുന്നത് ഇസ്ലാമിക താത്പര്യത്തിന് എതിര്’; കാന്തപുരത്തെ ന്യായീകരിച്ച് എസ്.വൈ.എസ് നേതാവ്

വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം, ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ല: സർസംഘചാലക്  മോഹൻ ഭാഗവത്

‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies