തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പ് ഉടമകള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. മന്ത്രി അനൂപ് ജേക്കബുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പമ്പുടമകള്‍ക്ക് ലൈസന്‍സിനായി ഏകജാലക സംവിധാനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ലൈസന്‍സുകളുടെ പേരിലായിരുന്നു സമരം. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തിലായിരുന്നു സമരം. സംഘടനയ്ക്ക് കീഴിലുളള രണ്ടായിരത്തോളം പമ്പുകളാണ് സമരത്തില്‍ പങ്കെടുത്തത്.
സപ്ലൈകോ പമ്പുകള്‍ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് തുറന്നത്. ഇത് എല്ലാ സ്ഥലങ്ങളിലും ഇല്ലാത്തതിനാല്‍ സമരം തുടര്‍ന്നാല്‍ സംസ്ഥാനത്തെ ഗതാഗത സംവിധാനം താറുമാറാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തരമായി ചര്‍ച്ച വിളിച്ചത്.