കുവൈറ്റ് ഇന്ത്യന്‍ എംബസ്സിയിലും പ്രവാസി ഭാരതീയദിവസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്റെ ആമുഖ പ്രസംഗത്തോടെയാണ് 14ആം മത്, പ്രവാസിഭാരതീയദിവസിന് തുടക്കമായത്. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക വാണിജ്യമേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യന്‍ സമൂഹത്തിലെ വിവിധ വിഷയങ്ങളെ കുറിച്ച് നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഭാരത സര്‍ക്കാരിന്റെ നേട്ടങ്ങള്‍, വിവിധ പദ്ധതികള്‍, കുവൈറ്റിലെ എംബസ്സിയുടെ വിവിധ സേവനങ്ങള്‍ എന്നിവയെ പ്രതിപാദിച്ചുകൊണ്ടാണ് പ്രവാസി ഭാരതീയ ദിവസില്‍ കുവൈറ്റ് സ്ഥാനപതി സുനില്‍ ജെയിന് ആമുഖപ്രസംഗം നടത്തിയത്. കുവൈറ്റിലെ ഇന്ത്യക്കാരുടെ എണ്ണം 8 ലക്ഷം ആയതയും, 3 ലക്ഷം വരുന്ന ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയം ആണ് കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 87 ആയിരം പാസ് പോര്‍ട്ടുകള്‍ നല്കി എന്നും, ഇന്ത്യയിലേക്കുള്ള വിസയില്‍ വര്‍ധനവ് ഉണ്ടായതായും കുവൈറ്റ് സ്ഥാനപതി അറിയിച്ചു.
കേന്ദ്രമന്ത്രി വി കെ സിംഗ് ഈവര്‍ഷം കുവൈറ്റ് സന്ദര്‍ശിക്കുമെന്നും അംബാസിഡര്‍ പറഞ്ഞു. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക വാണിജ്യ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യന്‍ സമൂഹത്തിലെ വിവിധ വിഷയങ്ങലെ കുറിച്ച് സംസാരിച്ചു. എയര്‍ഇന്ത്യയുടെ ടിക്കറ്റ്നിരക്കില്‍ ഉണ്ടായ വര്‍ധനവ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ പ്രശ്നങ്ങള്‍, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളും തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചു.