തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മൊബൈൽ ഡിസ്പ്ലേ വാൻ പുറത്തിറക്കി.
തിരുവനന്തപുരം ഐ ടി മിഷൻ കാമ്പസിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് വാനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് സർക്കാരിന്റെ ഡിജിറ്റൽ സേവനങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഇതു കൊണ്ട് ലക്ഷ്യം വെക്കുന്നത്.