സഹകരണം ശക്തിപ്പെടുത്താൻ മാലദ്വീപ്; വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്; എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഹകരണം ശക്തിപ്പെടുത്താൻ മാലദ്വീപ്; വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്; എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 05:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിന് മാല​ദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. നാളെ ഡൽഹിയിലെത്തുന്ന അദ്ദേഹം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആടിയുലയുന്ന സമയത്താണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്.

അധികാരമേറ്റ ശേഷം വിദേശകാര്യ മന്ത്രി സമീറിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണ്. ഇരുവരും പ്രാദേശിക, ഉഭയകക്ഷി തലങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും. ഇന്ത്യയുടെ പ്രധാന സമുദ്ര അയൽരാജ്യമാണ് മാലദ്വീപ്. വിദേശകാര്യ മന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് കൂടുതൽ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മാലദ്വീപിലെ ജനങ്ങൾക്ക് മാനുഷ്യ സഹായങ്ങളും ഒഴിപ്പിക്കൽ സേവനങ്ങളും ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. ഏകദേശം 80-ലധികം സൈനികരെയാണ് ഇതിനായി നിയോ​ഗിച്ചിരുന്നത്. എന്നാൽ ചൈനീസ് അനുകൂല പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ധാർഷ്ട്യത്തിന്റെ ഫലമായി ഇന്ത്യ ഇവരെ പിൻവലിക്കാൻ ദിവസങ്ങൾ ശേഷിക്കേയാണ് മന്ത്രിയുടെ ഇന്ത്യൻ സന്ദർശനം.

മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളും ആരോ​ഗ്യ സംരക്ഷണം മുതൽ പ്രതിരോധ സഹകരണം വരെയുള്ള മേഖലകളിൽ ഇന്ത്യയെ ആ‌ശ്രയിക്കുന്നത് കുറച്ചതും മാലദ്വീപിന് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ മാലദ്വീപ് മന്ത്രിമാർ ഭാരതത്തെയും പ്രധാനമന്ത്രിയെയു അധിക്ഷേപിച്ചത് വ്യാപക വിമർശനങ്ങൾക്കാണ് വഴിവച്ചത്.

ഇതിന് പിന്നാലെ ബോയ്കോട്ട് മാലദ്വീപ് പ്രതിഷേധം മാലദ്വീപിന്റെ ടൂറിസം മേഖലയ്‌ക്കേറ്റ തിരിച്ചടിയായിരുന്നു. മാലദ്വീപിലെത്തുന്ന വിദേശ സഞ്ചാരികളിൽ‌ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ കേവലം ഒരു മാസം കൊണ്ട് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇതോടെ മാലദ്വീപിന്റെ സമ്പദ്വ്യവസ്ഥയും ആടിയുലഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യൻ സന്ദർശകർ മാലദ്വീപ് സന്ദർശിക്കണമെന്നും കാര്യമായി സംഭാവന ചെയ്യണമെന്നും അപേ​ക്ഷിച്ച് മാലദ്വീപ് ടൂറിസം മന്ത്രി തന്നെ രം​ഗത്തെത്തിയിരുന്നു.

Tags: s jayshankarMaldives foreign ministerdiplomatic row
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies