ന്യൂഡൽഹി : ജിഎസ്ടി ബിൽ ലോകസ്ഭ പാസാക്കി.നികുതി ഭീകരത ഒഴിവാക്കുന്ന ബിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കുതിപ്പ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര ജിഎസ്ടിക്ക് വേണ്ടിയുള്ള ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു.
ജിഎസ്ടി ബിൽ ലോക്സഭ പാസാക്കിയതോടെ കേന്ദ്ര സർക്കാർ നിയമനിർമ്മാണത്തിന്റെ വലിയ കടമ്പയാണ് കടന്നത്. സംസ്ഥാന നിയമസഭകളുടെ പരിഗണനയ്ക്കക്കുന്ന ബിൽ വരുന്ന ഏപ്രിൽ ഒന്നുമുതൽ നിയമമാക്കാൻ ആവശ്യമായ നടപടികളാവും കേന്ദ്രസർക്കാർ സ്വീകരിക്കുക. നേരത്തെ ജി എസ് ടി ബിൽ രാജ്യസഭയിലും പാസായിരുന്നു