തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ലോട്ടറി നറുക്കെടുത്തു. തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിസി 788368 എന്ന നമ്പരിലുളള ടിക്കറ്റിനാണ് സമ്മാനം. എട്ട് കോടി രൂപയാണ് ഒന്നാം സമ്മാനം.
മറ്റ് 7 സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും. 72 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 69,79589 ടിക്കറ്റുകള്‍ വിറ്റഴിച്ചു. തിരുവനന്തപുറത്ത് നടന്ന നറുക്കെടുപ്പ് നഗരസഭാമേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
50 ലക്ഷം രൂപ വീതം എട്ട് പേര്‍ക്കാണ് രണ്ടാം സമ്മാനം. പത്ത് ലക്ഷം രൂപ വീതം 16 പേര്‍ക്കാണ് മൂന്നാം സമ്മാനം.