ഇന്ത്യൻ പരിശീലക കുപ്പായം നെയ്ത് മുൻതാരങ്ങൾ; ലക്ഷ്മണിനും ലാം​ഗറിനുമൊപ്പം ​ഗംഭീറും പട്ടികയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ പരിശീലക കുപ്പായം നെയ്ത് മുൻതാരങ്ങൾ; ലക്ഷ്മണിനും ലാം​ഗറിനുമൊപ്പം ​ഗംഭീറും പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 11:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഹുൽ ദ്രാവിഡ് ഒഴിയുന്ന ഇന്ത്യയുടെ പരിശീക സ്ഥാനത്തേക്ക് കുപ്പായം തുന്നി കാത്തിരിക്കുന്നത് മൂന്നുപേരെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനും മുൻ താരവുമായ വിവിഎസ് ലക്ഷ്മണാണ് പട്ടികയിലെ ആദ്യപേരുകാരൻ. മൂന്നര വർഷത്തേ കാലാവധിയിൽ മൂന്ന് ഫോർമാറ്റിലേക്കും ഒരു പരിശീലകനെയാണ് നിയമിക്കുന്നത്. ഇതിന് ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ടി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലക കുപ്പായം അഴിക്കും. മെയ് 27 വരെ അപേക്ഷിക്കാം.

49-കാരനായ ലക്ഷ്മണാണ് ദ്രാവിഡിന്റെ അവധിയിൽ ഇന്ത്യൻ സീനിയർ ടീമിനെ പരി​ശീലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ സ്വർണം നേടിയിരുന്നു.ഇന്ത്യയുടെ ചില പരമ്പരകളിലും ലക്ഷ്മൺ ആയിരുന്നു പരിശീലകൻ. അതിനാൽ നിലവിലെ കളിക്കാരുമായി ഊഷ്മള ബന്ധമുള്ളയാളാണ് അദ്ദേഹം. ഈയൊരു ഘടകം താരത്തിന് അല്പം മുൻ​ഗണന നൽകുന്നു.

ക്യാപ്റ്റനായി ഐപിഎല്ലിലെ രണ്ടുതവണയുള്ള കിരീട നേട്ടം. ലക്നൗ സൂപ്പർ ജയൻ്റ്സിനൊപ്പം പരിശീലക കുപ്പായത്തിലും തിളങ്ങി. രണ്ടു തവണ ടീമിനെ പ്ലേ ഓഫിലെത്തിച്ചതും ​ഗൗതം ​ഗംഭീറിനെ പരിശീലക പട്ടികയിൽ ഉൾപ്പെടുത്തുന്നു. കെ.കെ.ആറിനെ ഇത്തവണയും പ്ലേ ഓഫിലെത്തിക്കാൻ ​ഗംഭീർ അടങ്ങുന്ന പരിശീലക സംഘത്തിന് കഴിഞ്ഞു. അതേസമയം താരം അപേക്ഷിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. കെ.കെ.ആറുമായുള്ള അടുപ്പവും ടീം ഉടമ ഷാരൂഖ് ഖാനുമായുള്ള ബന്ധവും താരത്തെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നു എന്നാണ് സൂചന.

ആഷസും ടി20 ലോകകപ്പും നേടിയ ഓസ്ട്രേലിയൻ ടീമിന്റെ പരിശീലകനായിരുന്നു ജസ്റ്റിൻ ലാം​ഗർ അപേക്ഷിക്കുമെന്ന കാര്യം ഉറപ്പ്. ഇന്ത്യൻ പരിശീലകനാകാൻ ഏറെ താത്പ്പര്യമുണ്ടെന്നും അടുത്തിടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ലക്നൗവിന്റെ പരിശീലകനാണ് അദ്ദേഹം. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് അസാധാരണ അനുഭവമായിരിക്കുമെന്നും ലാം​ഗർ അഭിമുഖത്തിൽ വ്യക്തമാക്കി.വിദേശ പരിശീലകനെ പരിഗണിച്ചാൽ മുൻ ഓസ്ട്രേലിയക്കാരനാകും നറുക്ക് വീഴുക.

 

Tags: vvs.laxmanindian teamGambhirLangerchief coach
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies