ന്യൂഡൽഹി : സ്വിറ്റ്സർലൻഡ് മാതൃകയിൽ സ്ഫടിക മേലാപ്പുള്ള കോച്ചുകൾ പുറത്തിറക്കാൻ റെയിൽവേയുടെ തീരുമാനം . വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് റെയിൽ വേയുടെ പുതിയ പരീക്ഷണം. ഐ ആർ സി ടി സിയും പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും സംയുക്തമായാണ് പുതിയ കോച്ചുകൾ നിർമ്മിക്കുന്നത്.
കശ്മീർ താഴ്വരയിലെ ട്രെയിനിലാണ് ആദ്യമായി സ്ഫടിക കോച്ച് ഉൾപ്പെടുത്തുന്നത്. ആകാശം വീക്ഷിക്കാൻ കഴിയുന്ന ഇത്തരം കോച്ചുകൾ ഏതൊക്കെ ട്രെയിനിലാണ് ഉൾപ്പെടുത്തുകയെന്ന് പിന്നീട് തീരുമാനിക്കും. ഒരു കോച്ചിന് 4 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
2015 ൽ ആരംഭിച്ച പദ്ധതിയിൽ നിർമ്മിച്ച ആദ്യ കോച്ച് ഈ ഒക്ടോബറിൽ പുറത്തിറങ്ങും. കറങ്ങുന്ന ഇരിപ്പിടമുൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ കോച്ചിലുണ്ടാകും