Vehicle

മെയ്ഡ് ഇൻ ഇന്ത്യ ഹയാബുസ വിൽപ്പന ആരംഭിച്ചു

ന്യൂഡൽഹി : ഇന്ത്യയിൽ അസംബിൾ ചെയ്ത സുസുക്കിയുടെ ക്രൂയിസർ ബൈക്ക് ഹയാബുസയുടെ ആദ്യ വിൽപ്പന ഡൽഹിയിൽ നടന്നു. കഴിഞ്ഞ മാർച്ചിലാണ് മേക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഹയാബുസ ബൈക്കുകൾ സുസുക്കി ഇന്ത്യയിൽ നിർമ്മിക്കാൻ ആരംഭിച്ചത്.

മണിക്കൂറിൽ 299 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ള ഹയാബുസ ഇന്ത്യയിൽ അസംബിൾ ചെയ്തതോടെ രണ്ടര ലക്ഷം രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട് . 13,57,135 രൂപയാണ് ബൈക്കിന്റെ ഡൽഹിയിലെ എക്സ് ഷോറൂം പ്രൈസ്.

നാല് സിലിണ്ടറുള്ള 1340 സിസി എഞ്ചിനാണ് ഹയാബുസയുടേത്. 194 ബി എച്ച് പി കരുത്തും 154 എൻ എം ടോർക്കും ആറ് സ്പീഡ് ഗിയർ ബോക്സുമാണ് സവിശേഷതകൾ. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത ഭാഗങ്ങൾ ഗുറഗോണിലെ കമ്പനിയിൽ വച്ചാണ് കൂട്ടിയോജിപ്പിക്കുന്നത് . ഒരു ബൈക്ക് അസംബിൾ ചെയ്യാൻ പത്ത് മണിക്കൂറാണ് സമയമെടുക്കുന്നത്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close