Vehicle

വരുന്നു ഹീറോയുടെ മസിൽ ബൈക്ക് : ഹാസ്റ്റർ

1954 ൽ പഞ്ചാബിലെ ലുധിയാനയിലായിരുന്നു ഹീറോ സൈക്കിൾസിന്റെ തുടക്കം. 1975 ആയപ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും കൂടുതൽ സൈക്കിളുകൾ നിർമ്മിക്കുന്ന സ്ഥാപനമായി കമ്പനി മാറി .100 സി സി ഇരുചക്രവാഹനങ്ങൾ ക്ളച്ച് പിടിച്ചു കൊണ്ടിരുന്ന കാലത്ത് 1984 ലാണ് ജാപ്പനീസ് ഭീമനായ ഹോണ്ടയ്ക്കൊപ്പം ചേർന്ന് ഹീറോ സൈക്കിൾസ് ഹീറോഹോണ്ട കമ്പനി രൂപീകരിച്ചത്. പിന്നീടെല്ലാം ചരിത്രമാണ് .

hero-honda-logo-wallpaper-6

ആദ്യ ബൈക്കായ സി ഡി 100 മുതൽ കമ്പനിക്ക് വെച്ചടി കയറ്റമായിരുന്നു . പിന്നീട് 1994 ൽ ഒരുപക്ഷേ ഏറ്റവും ജനപ്രിയ ബൈക്കെന്ന് വേണമെങ്കിൽ പറയാവുന്ന സ്പ്ളെൻഡർ പുറത്തിറങ്ങിയതോടെ ഹീറോ ഹോണ്ട കൂടുതൽ ഉയരങ്ങൾ താണ്ടി. തുടർന്ന് കരിഷ്മയും പാഷനും ഗ്ളാമറും തുടങ്ങി നിരവധി ബൈക്കുകൾ . പ്ളഷർ , മാസ്റ്ററോ, ഡ്യുയറ്റ് തുടങ്ങിയ സ്കൂട്ടറുകൾ . ഏത് പ്രായത്തിലും വിഭാഗത്തിലും പെട്ടവർക്ക് ഇഷ്ടമാകുന്ന തരത്തിൽ കമ്പനി കൂടുതൽ വൈവിധ്യമുള്ള ഉത്പന്നങ്ങൾ പുറത്തിറക്കി.

hero-motocorp-splendor-super-spoke-self

2010 ൽ കൂട്ടുകമ്പനിയായ ഹോണ്ടയുമായി വേർപിരിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് മറ്റൊരു കമ്പനിയുമായി ഹീറോ അടുക്കുന്നത് . അമേരിക്കയിലെ എറിക്ക് ബ്യുവൽ റേസിംഗിൽ 25 മില്യൺ ഡോളറാണ് ഹീറോ നിക്ഷേപിച്ചത് . എന്തായാലും ഇ ബി ആറുമായുള്ള ബന്ധത്തിന് ഫലമുണ്ടാകാൻ പോകുകയാണ് . അടുത്ത വർഷത്തോടെ ഇരുവരുടേയും ബന്ധത്തിൽ ഉടലെടുത്ത ആദ്യ മസിൽ ബൈക്ക് ഇന്ത്യൻ നിരത്തുകളെ വിറപ്പിക്കും

ഹീറോ ഹാസ്റ്റർ

2014 ഓട്ടോ എക്സ്പോയിലാണ് ഹാസ്റ്ററിന്റെ പ്രോട്ടോടൈപ്പ് ഹീറോ അവതരിപ്പിച്ചത്. സ്ട്രീറ്റ് ഫൈറ്റിന്റെ എല്ലാ വന്യസൗന്ദര്യങ്ങളും ഒത്തിണങ്ങിയ കിടിലൻ ലുക്ക് . വ്യത്യസ്തമായ ഡിസൈൻ, ആകർഷകമായ നിറങ്ങൾ . എല്ലാം കൊണ്ടും ബൈക്ക് പ്രേമികളുടെ ഹൃദയത്തിൽ ഇരിപ്പുറപ്പിച്ചു ഹാസ്റ്റർ.

hero-hastur-620-india-pic

620 സിസി ഫോർ സ്ട്രോക്ക് പാരലൽ ട്വിൻ എഞ്ചിനാണ് ഹാസ്റ്ററിൽ. .ഹീറോ ആദ്യമായി ഡിസൈൻ ചെയ്ത ഇരട്ട സിലിണ്ടർ എഞ്ചിനാണിത് . 79 ബി എച്ച് പി ശക്തിയും 72 എൻ എം ടോർക്കും നൽകും. 160 കിലോഗ്രാം ഭാരമുള്ള ഹാസ്റ്റർ 3.8 സെക്കൻഡ് കൊണ്ട് നൂറു കിലോമീറ്ററിലെത്തും .

ആറു സ്പീഡ് ഗിയറാണ് ഹാസ്റ്ററിന്. ഏറ്റവും കൂടിയ വേഗം മണിക്കൂറിൽ 240 കിലോമീറ്റർ . 15 ലിറ്റർ ഫ്യുവൽ കപ്പാസിറ്റിയുള്ള ടാങ്ക് മസിൽ ബൈക്കിന് എന്തുകൊണ്ടും പറ്റിയത് തന്നെയാണ് .അപ്സൈഡ് ഡൗൺ സസ്പെൻഷനാണ് മുൻപിൽ . പിറകിൽ മോണോ സസ്പെൻഷനും . രണ്ടും ഐച്ഛികമായി ക്രമീകരിക്കാൻ പറ്റുന്നതാണ് . 17 ഇഞ്ച് പിരെല്ലി ഡയാബ്ളോ ടയറുകൾ മറ്റൊരാകർഷണമാണ് .മീറ്ററുകളെല്ലാം ഡിജിറ്റലിലാക്കിയിട്ടുണ്ട്.
hero-hastur-620-pics-2-1

ഇരട്ടക്കണ്ണുകളുടെ ഹെഡ് ലാമ്പാണ് മറ്റൊരു സവിശേഷത. ആകെക്കൂടെ ഒരു തകർപ്പൻ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ . മഞ്ഞ , ചാര നിറങ്ങളിലായിരിക്കും ഹാസ്റ്റർ ലഭ്യമാകുക . 2017 ഒക്ടോബറിലാണ് ലോഞ്ചിംഗ് പ്രതീക്ഷിക്കുന്നത് . വില 4 മുതൽ 5 ലക്ഷം വരെ .

211 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close