മുത്വലാഖ് ഉടൻ നിരോധിക്കണം : ജാവേദ് അക്തർ

Published by
Janam Web Desk

ന്യൂഡൽഹി : മുത്വലാഖ് ഉടൻ നിരോധിക്കണമെന്ന് പ്രസിദ്ധ ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തർ. ആജ്തക്ക് സാഹിത്യ സമ്മേളനത്തിലാണ് അക്തറിന്റെ പരാമർശം. കഴിഞ്ഞ 25 വർഷമായി താനിത് പറയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഏകീകൃത സിവിൽ കോഡ് ചർച്ചകൾക്കും സമവായങ്ങൾക്കും ശേഷം നടപ്പിലാക്കേണ്ട ഒന്നാണ് . വളരെ വ്യത്യസ്തമായ ആചാരങ്ങളും രീതികളുമുള്ള സമുദായങ്ങൾ പാർക്കുന്ന രാജ്യമാണ് ഇന്ത്യ. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് രൂപം പ്രസിദ്ധീകരിച്ചതിനു ശേഷം അതിന്മേൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമാവണം ഏകീകൃത നിയമം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment