ശ്രീനഗർ: ജമ്മു അതിർത്തിയിലെ ഭീകരാക്രമണത്തിൽ സൈനികന് വീരമൃത്യു. പൂഞ്ചിലെ സുരൻകോട്ടയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അഞ്ച് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
വൈകിട്ട് 6.15 ഓടെയായിരുന്നു പൂഞ്ചിലെ സുരാൻകോട്ട് മേഖലയിൽ ആക്രമണം ഉണ്ടായത്. വ്യോമസേനയിലെ സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ പ്രദേശം വളഞ്ഞ് തിരച്ചിൽ പുരേഗമിക്കുകയാണ്. രാഷ്ട്രീയ റൈഫിൾസിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.
കഴിഞ്ഞ വർഷം സൈന്യത്തിന് നേരെ ഭീകരാക്രമണശ്രമങ്ങൾ നടന്ന മേഖലയിലാണ് ഇത്തവണയും ആക്രമണം നടന്നിരിക്കുന്നത്. ഈ വർഷം സൈന്യത്തിന് നേരെയുണ്ടാകുന്ന വലിയ ആക്രമണമാണിത്.