ആറ് ദിവസങ്ങള്‍ക്കുളളില്‍ നവീകരിച്ചത് 75,000 എടിഎമ്മുകള്‍
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആറ് ദിവസങ്ങള്‍ക്കുളളില്‍ നവീകരിച്ചത് 75,000 എടിഎമ്മുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2016, 11:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളാനാകാത്ത പ്രതിസന്ധി പരിഹരിക്കാന്‍ എടിഎമ്മുകള്‍ നവീകരിക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. ആറ് ദിവസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 75,000 എടിഎമ്മുകള്‍ ആണ് നവീകരിച്ചത്.

2500 എന്‍ജിനീയര്‍മാരും 47,000 ഓളം ജീവനക്കാരുമാണ് ഇരുപത്തിനാല് മണിക്കൂറും ഇതിനുളള ശ്രമങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്. ദിവസവും 12,500 എടിഎമ്മുകളാണ് ഇവര്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കുന്നത്. മുംബൈയ്‌ക്ക് പുറത്ത് സജ്ജമാക്കിയിട്ടുളള കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച 3000 ത്തോളം എടിഎമ്മുകള്‍ മാത്രമായിരുന്നു പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തില്‍ സജ്ജമായിരുന്നത്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോള്‍ നവീകരണം നടത്തിയ എടിഎമ്മുകളുടെ എണ്ണം 75000 കടന്നു. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ് മുന്ദ്രയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക കര്‍മസേനയാണ് എടിഎം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ബാങ്കുകളില്‍ നിന്നുളള പ്രതിനിധികളും എടിഎം നിര്‍മാണ കമ്പനികളുടെയും പണം നിറയ്‌ക്കുന്ന കമ്പനികളുടെയും പ്രതിനിധികളും അടക്കമുളളവര്‍ കര്‍മസമിതിയില്‍ ഉണ്ട്.

ഓഗസ്റ്റ് വരെയുളള കണക്ക് അനുസരിച്ച്2,02,801 എടിഎമ്മുകളാണ് രാജ്യത്ത് ഉളളത്. ഒരു എടിഎം പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളുന്ന രീതിയില്‍ ക്രമീകരിക്കാന്‍ സാങ്കേതികവിദഗ്ധര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ വേണം. പരിചയമുളള സാങ്കേതിക വിദഗ്ധരുടെ എണ്ണം കുറവായതിനാല്‍ പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ ആളുകളെ പെട്ടന്ന് വിളിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്നുളള നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി ലഭ്യമായ വിഭവശേഷി പരമാവധി ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് ശ്രമം.

ആശുപത്രികളും റെയില്‍വേ സ്റ്റേഷനുകളും അടക്കമുളള സ്ഥലങ്ങളിലെ എടിഎമ്മുകള്‍ അതിവേഗം നവീകരിക്കാനാണ് ഇവര്‍ ഊന്നല്‍ നല്‍കിയതും.  അടുത്ത ആഴ്ചയോടെ എടിഎമ്മുകള്‍ പൂര്‍ണമായി നവീകരിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies