മൊഹാലി : ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വാലറ്റം നടത്തുന്ന ശക്തമായ പോരാട്ടത്തിൽ ഇന്ത്യക്ക് ലീഡ് . ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മൂന്നു വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യ 71 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് നേടി . 70 റൺസോടെ ജഡേജയും 26 റൺസോടെ ജയന്ത് യാദവുമാണ് ക്രീസിൽ . ആർ. അശ്വിൻ 72 റൺസെടുത്തു.