85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2026, 09:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് 2026ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 സ്വര്‍ണം, 27 വെള്ളി, 37 വെങ്കലം ഉള്‍പ്പെടെ 85 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച മെഡല്‍ നേട്ടമാണിത്. താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. താരങ്ങള്‍ ഒപ്പിട്ട ജഴ്സികളും ഹോക്കി സ്റ്റിക്കും ഷാളും നല്‍കി കായികതാരങ്ങള്‍ മോദിയെ ആദരിച്ചു.

പുരുഷ, വനിതാ ഹോക്കി ടീമുകള്‍ ഒരുപോലെ സ്വര്‍ണം നേടിയതും വനിതാ ഹോക്കി ടീം 44 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചതും ഇന്ത്യയുടെ നേട്ടങ്ങളില്‍ പ്രധാനമാണെന്ന് മോദി പറഞ്ഞു. ക്രിക്കറ്റില്‍ പുരുഷ, വനിതാ ടീമുകള്‍ തുടര്‍ച്ചയായ രണ്ടാം തവണയും മെഡല്‍ നേടിയതും കബഡിയില്‍ ഇരുടീമുകളും സ്വര്‍ണം സ്വന്തമാക്കിയതും അദ്ദേഹം എടുത്തുപറഞ്ഞു. അമ്പെയ്‌ത്തില്‍ അഞ്ച് സ്വര്‍ണം നേടാനായതും ഷൂട്ടിങ്, ബോക്‌സിങ്, ഗുസ്തി എന്നിവയിലെ മികച്ച പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു. ഭാരോദ്വഹനത്തില്‍ 28 വര്‍ഷത്തിനുശേഷം ഇന്ത്യ മെഡല്‍ നേടിയതും പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഇന്ത്യ നേടിയ 85 മെഡലുകളില്‍ 38 എണ്ണം വനിതാ താരങ്ങളുടെ സംഭാവനയാണെന്നും ഇതില്‍ 11 സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടുന്നുവെന്നും മോദി പറഞ്ഞു. വനിതാ കായികതാരങ്ങളുടെ പ്രകടനത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. 1982നുശേഷം ഏഷ്യന്‍ ഗെയിംസ് മാരത്തണില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍ നേടാനായത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്, സോഫ്റ്റ് ടെന്നീസ്, ചില സെയിലിങ് ഇനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ആദ്യമായി മെഡല്‍ നേടാനായതും ഇന്ത്യന്‍ കായികരംഗത്തിന്റെ വളര്‍ച്ചയുടെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

Tags: Narendra ModiMEETasian games winners
Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies