ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ്-അത്ലറ്റികോ ഡി കൊൽക്കത്ത മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. സമനിലയോടെ 19 പോയിന്റ് ലഭിച്ച ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ സാധ്യത സജീവമാക്കി. ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഗോൾ ശരാശരിയുള്ള അത്ലറ്റിക്കോ ഡി കൊൽക്കത്ത അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു.
മത്സരത്തിന്റെ എട്ടാം മിനിട്ടിൽ മലയാളി താരം സി.കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ഗോളടിച്ചത്. പത്ത് മിനിട്ടിനകം മുൻ ബ്ലാസ്റ്റേഴ്സ് താരം സ്റ്റീഫൻ പിയേഴ്സൺ കൊൽക്കത്തയെ ഒപ്പമെത്തിച്ചു.
ഇന്നത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, ഡൽഹി ഡൈനാമോസിനോട് പരാജയപ്പെട്ടാൽ കേരളാ ബ്ലാസ്റ്റ്ഴ്സ് സെമിയിലെത്തും.