ലോക ചെസ് കിരീടം മൂന്നാം തവണയും സ്വന്തമാക്കി മാഗ്നസ് കാൾസൺ. റഷ്യൻ താരം സെർജി കർയാകിനെ പ്ലേ ഓഫിലേക്ക് നീണ്ട മത്സരത്തിനൊടുവിലാണ് കാൾസൺ കീഴടക്കിയത്. നിർണായക ടൈബ്രേക്കറിലെ മൂന്നും നാലും ഗെയിമുകൾ സ്വന്തമാക്കിയാണ് നോർവേ താരം വിജയം പിടിച്ചെടുത്തത്.
26 ആം ജന്മദിനത്തിലാണ് കാൾസന്റെ കിരീട നേട്ടം. മത്സര ഫലത്തിൽ അതിയായ സന്തോഷമുണ്ടെന്ന്
കാൾസൺ പ്രതികരിച്ചു.