കൊച്ചി: രഞ്ജി ട്രോഫിയില്‍ ഗോവയ്ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് മലയാളി താരം സഞ്ജു വി സാംസണിനെതിരെ നടപടിക്ക് സാധ്യത. സഞ്ജുവിന് കെസിഎ കാരണം കാണിക്കല്‍ നോട്ടീസയച്ചേക്കും.
ഗോവയ്ക്കെതിരായ മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായ ശേഷം ഡ്രസിങ്ങ് റൂമില്‍വച്ച് സഞ്ജു തന്റെ ബാറ്റ് അടിച്ചുപൊട്ടിച്ചിരുന്നു. കൂടാതെ മത്സരശേഷം ടീമംഗങ്ങള്‍ക്കൊപ്പമുള്ള മീറ്റിംഗുകളിലും സഞ്ജു പങ്കെടുത്തിരുന്നില്ല.
ഈ സീസണില്‍ ജമ്മുകശ്മീരിനെതിരെ മാത്രമാണ് സഞ്ജു മികച്ച പ്രകടനം കാഴ്ച വെച്ചത്.നാലംഗ സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ജുവിനെതിരായ നടപടി തീരുമാനിക്കുക.
എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് സഞ്ജുവിന്റെ അച്ഛൻ പറഞ്ഞു. ഡ്രസിംഗ് റൂമിലുണ്ടായത് സ്വാഭാവിക പ്രതികരണമാണ്. ടിസി മാത്യുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും അച്ഛൻ പ്രതികരിച്ചു.